Friday, December 26

വാഹന പരിശോധനക്കിടെ വനിത എസ്‌ഐ യെ കടന്നു പിടിക്കാൻ ശ്രമിച്ച യുവാവിനെ പിന്തുടർന്ന് പിടികൂടി

കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ വനിതാ എസ്.ഐ.യെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ എസ്.ഐ. പിന്തുടർന്ന് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. പൂവാട്ടുപറമ്പ് പുറക്കാവ് മീത്തൽ ഷെറിലിനെയാണ് (35) മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 7.45-ഓടെ വെള്ളിപറമ്പ് ആറാംമൈലിനുസമീപമാണ് സംഭവം. വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കിൽ വന്ന ഷെറിൽ എസ്.ഐ.യോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

തുടർന്ന് ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കവേ എസ്.ഐ.യും സംഘവും ജീപ്പിൽ ഷെറിലിനെ പിന്തുടർന്നു. ഒരുകിലോമീറ്ററോളം ബൈക്കിനെ പിന്തുടർന്നാണ് ഇയാളെ കീഴ്പ്പെടുത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

error: Content is protected !!