വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പിടിയില്‍

വൈത്തിരി : വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി സ്വകാര്യ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പിടിയില്‍. പുല്‍പള്ളി സ്വദേശി ജയരാജനെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ നിന്നും 0.26 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. പുല്‍പള്ളിയിലെ ഒരു സ്വകാര്യ സ്‌കൂളിലെ പ്രിന്‍സിപ്പാളാണ് പ്രതി ജയരാജ്. വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ താമരശ്ശേരിയില്‍ നിന്നും വരികയായിരുന്ന പ്രതിയെ വൈത്തിരി പൊലീസ് സ്റ്റേഷന്‍ ജംഗ്ഷനില്‍ വച്ച് വാഹനം തടഞ്ഞ് നിര്‍ത്തി പരിശോധിക്കുകയായിരുന്നു. പരിശോധനയ്ക്കിടെ ഇയാള്‍ പരിഭ്രമിച്ചു. ഇതോടെ സംശയം തോന്നി ദേഹപരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയത്. ബത്തേരി സ്വദേശിയായ മുഷ്താഖ് എന്നയാളില്‍ നിന്നുമാണ് എംഡിഎംഎ ലഭിച്ചതെന്ന് ജയരാജ് പറഞ്ഞുവെന്ന് പൊലീസ് പറഞ്ഞു.

error: Content is protected !!