പുലർച്ചെ ക്വാർട്ടെഴ്സിൽ മോഷ്ടിക്കാനെത്തി, അതിഥിതൊഴിലാളികൾ പിടികൂടി കെട്ടിയിട്ടു

മഞ്ചേരി : എളങ്കൂർ ചെറുകുളത്ത് അതിഥിത്തൊഴിലാളികളുടെ ക്വാർട്ടേഴ്സിൽ മോഷണം നടത്താനെത്തിയവരിൽ ഒരാളെ തൊഴിലാളികൾ പിടികൂടി കെട്ടിയിട്ടു. ഒരാൾ ഓടി രക്ഷപ്പെട്ടു. 3 ഫോൺ, 5000 രൂപ എന്നിവ നഷ്ടമായെന്നാണ് തൊഴിലാളികളുടെ പരാതി. നിലമ്പൂർ സ്വദേശിയെയാണ് പിടികൂടി പൊലീസിലേൽപിച്ചത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു. ഇന്നലെ പുലർച്ചെ രണ്ടരയ്ക്കാണ് സംഭവം.

ക്വാർട്ടേഴ്സിന്റെ മുകൾ‍ നിലയിൽ തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് മോഷണം നടത്തുന്നതിനിടെയാണ് പിടികൂടിയത്. തൊഴിലാളികൾ ബഹളം വച്ചു നാട്ടുകാരെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. ഏതാനും ദിവസം മുൻപ് മെഡിക്കൽ കോളജ് ആശുപത്രി വരാന്തയിൽ കിടന്നുറങ്ങുന്ന കൂട്ടിരിപ്പുകാരന്റെ മൊബൈൽ ഫോൺ മോഷ്ടിക്കുന്നതിന്റെ ദൃശ്യം നിരീക്ഷണ ക്യാമറയിൽ പതിഞ്ഞു.

ഇയാളെ പിടികൂടിയിട്ടില്ല. മധ്യപ്രദേശിൽ നിന്നു മൊബൈൽ ഫോൺ മോഷ്ടിച്ച് മഞ്ചേരിയിലെ‍ കടയിൽ വിറ്റ പശ്ചിമ ബംഗാൾ സ്വദേശി നജ്റുൽ ഇസിലാമിനെ (30) ഇൻഡോർ പൊലീസ് മഞ്ചേരി പൊലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. ഫോൺ കണ്ടെടുത്തു. ഒരാഴ്ച മുൻപ് മഹാരാഷ്ട്രയിൽ നിന്നു മോഷ്ടിച്ച മൊബൈൽ ഫോൺ മഞ്ചേരിയിലെ കടയിൽ വിറ്റത് മഹാരാഷ്ട്ര പൊലീസ് കണ്ടെടുത്തിരുന്നു. അതിഥി തൊഴിലാളികളുടെ താമസ സ്ഥലത്തും ജോലി സ്ഥലത്തും കറങ്ങി നടന്ന് മോഷണം നടത്തുന്നത് പതിവായിരിക്കുകയാണ്.

error: Content is protected !!