Thursday, July 31

മമ്പുറം മഖാമിന് സമീപം ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു; വീടിന് നാശനഷ്ടം.

തിരൂരങ്ങാടി: ഇലക്ട്രിക് സ്കൂട്ടറിന് തീ പിടിച്ചു വീടിന് നാശനഷ്ടം. മമ്പുറം മഖാമിന് മുൻവശം എ.പി. അബ്ദുൽ ലത്തീഫിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിചാന് വീടിനും സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചത്. ഇന്നലെ രാത്രി 12.30-ഓടെയാണ് സംഭവം. ആളപായമില്ല.
വീടിന്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന ടി.വി.എസ്. ഐക്യൂബ് എസ് (TVS iQube S) ഇലക്ട്രിക് സ്കൂട്ടറിനാണ് തീപിടിച്ചത്. തീ വളരെ വേഗം വീടിന്റെ ജനലുകളിലേക്കും റൂമിലേക്കും പടർന്നു. റൂമിലുണ്ടായിരുന്ന എ.സി, മറ്റ് വീട്ടുപകരണങ്ങൾ എന്നിവ കത്തിനശിച്ചു.
അപകടസമയത്ത് വീട്ടിലുണ്ടായിരുന്നവർ ഉറങ്ങി കിടക്കുകയായിരുന്നു.
പുറത്ത് വെളിച്ചവും പൊട്ടിത്തെറിയും കണ്ടയുടൻ പുറത്തേക്ക് ഓടി രക്ഷപ്പെട്ടതുകൊണ്ടാണ് ആളപായം ഒഴിവായത്.

error: Content is protected !!