Thursday, July 17

മമ്പുറം പാലത്തിലും വിള്ളൽ

തിരൂരങ്ങാടി : മമ്പുറം പുതിയ പാലത്തിലാണ് വിള്ളൽ കാ ണപ്പെട്ടത്. പ്രധാന റോഡിൽ നിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് വലിയ തോതിൽ വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്. അനുബന്ധറോഡിനെയും പാലത്തിനെയും ബന്ധിപ്പിക്കുന്നതിന്റെ ഇടയിലാണ് വിള്ളൽ. മമ്പുറം മഖാമിലേക്ക് ദിനേന നിരവധി വാഹനങ്ങൾ വരുന്ന റോഡാണ്. കൂടാതെ ദേശീയപാതയിൽ വി കെ പടിയിലേക്കും ഇതുവഴിയാണ് പോകുന്നത്. കൂരിയാട് റോഡ് തകർന്ന തോടെ ദേശീയ പാതയിലൂടെ പോകേണ്ട വലിയ വാഹനങ്ങൾ അടക്കം ഇതുവഴിയാണ് തിരിച്ചു വിട്ടിട്ടുള്ളത്. അപകടകരമായ രീതിയിൽ ഉള്ളതാണോ എന്നറിയാൻ പരിശോധന നടത്തുമെന്ന് പി ഡബ്‌ള്യു ഡി അധികൃതർ പറഞ്ഞു.

error: Content is protected !!