തിരൂർ : ബിപി അങ്ങാടി യാഹൂം തങ്ങൾ നേർച്ചക്കിടെ ആനയിടഞ്ഞു. ഒരാളെ തുമ്പിക്കയ്യിൽ തൂക്കിയെറിഞ്ഞു. ആളുകൾ ഭയന്ന് ഓടുന്നതിനിടയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. പോത്തന്നൂരിൽ നിന്നുള്ള വരവ് ജാറത്തിന് മുമ്പിലെത്തിയപ്പോഴാണ് ആന ഇടഞ്ഞത്. 5 ആനകൾ അണി നിരന്നിരുന്നു. ഇതിൽ നടുവിൽ ഉണ്ടായിരുന്ന ആന പെട്ടെന്ന് ഇടഞ്ഞു മുമ്പിലേക്ക് കയറുകയായിരുന്നു. മുമ്പിൽ പെട്ട ഒരാളെ കാലിൽ തുമ്പിക്കൈ ചുറ്റി തൂക്കിയെറിഞ്ഞു. മുമ്പോട്ട് വീണ്ടും വന്നതോടെ ആളുകൾ ചിതറിയോടി. സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ ആയിരങ്ങൾ ഉണ്ടായിരുന്നു. പലർക്കും വീണു പരിക്കേറ്റു. പിന്നീട് പാപ്പാൻ ഇടപെട്ട് തളക്കുകയായിരുന്നു..