പരീക്ഷാ ടൈംടേബിള്‍ ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

പ്രൊഫ. എം.എസ്. സ്വാമിനാഥന്‍ ചെയര്‍ ഉദ്ഘാടനം 23-ന് ; ശാസ്ത്ര പ്രചാരണത്തിന് പുതുമാതൃകയാകും

ഇന്ത്യയെ കാര്‍ഷിക സ്വയം പര്യാപ്തതയിലേക്ക് നയിച്ച ശാസ്ത്ര പ്രതിഭയായ പ്രൊഫസര്‍ എം.എസ്. സ്വാമിനാഥന്റെ പേരില്‍ കാലിക്കറ്റ് സര്‍വകലാശാല ആരംഭിക്കുന്ന ചെയര്‍ 23-ന് സംസ്ഥാന ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പ്രൊഫ. വി.കെ രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 2.30-ന് ഇ.എം.എസ്. സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കുന്ന പരിപാടിയില്‍ പ്ലാനിംഗ് ബോര്‍ഡംഗം  പ്രൊഫ. ജിജു അലക്‌സ് മുഖ്യ പ്രഭാഷണം നടത്തും. വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന്‍ അധ്യക്ഷനാകും.

ഡോ. സ്വാമിനാഥന്‍ വിഭാവനം ചെയ്ത വിധം ശാസ്ത്രപഠനവും ഗവേഷണവും പ്രചാരണവും ഒരുമിച്ചു കൊണ്ടു പോകാനുള്ള ശ്രമമാണ് കേന്ദ്രം ഏറ്റെടുക്കുന്നത്. വിദ്യാര്‍ഥികളിലൂടെയും ഗവേഷകരിലൂടെയും ജനകീയ ശാസ്ത്ര പ്രചാരണ പരിപാടികള്‍ നടത്താന്‍ സര്‍വകലാശാലയിലെ എല്ലാ ശാസ്ത്രഗവേഷണ വിഭാഗങ്ങളുമായും കൈകോര്‍ത്ത് പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് ചെയര്‍ കോ – ഓര്‍ഡിനേറ്റര്‍ ഡോ. പി. സുനോജ് കുമാര്‍ പറഞ്ഞു. ശാസ്ത്ര നേട്ടങ്ങള്‍ സാധാരണക്കാരായ മനുഷ്യര്‍ക്കിടയിലേക്കെത്തിക്കാനായി സമര്‍പ്പിത ജീവിതം നയിച്ച ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവിനോടുള്ള ആദരമാണ് സര്‍വകലാശാലയില്‍ സെന്റര്‍ ആരംഭിക്കുന്നതോടെ യാഥാര്‍ഥ്യമാകുന്നത്.

ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ഡയറക്ടര്‍ ജനറല്‍, ഇന്ത്യന്‍ കാര്‍ഷിക മന്ത്രാലയത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, രാജ്യാന്തര നെല്ലു ഗവേഷണ കേന്ദ്രത്തിന്റെ ഡയറക്ടര്‍ ജനറല്‍, ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ ആന്റ് നാച്ചുറല്‍ റിസോഴ്‌സസ് പ്രസിഡന്റ് എന്നിങ്ങനെ വിവിധങ്ങളായ ശാസ്ത്ര ഗവേഷണ മേഖലകളില്‍ സേവനമനുഷ്ഠിച്ച പ്രൊഫ. എം.എസ്. സ്വാമിനാഥനെ 20-ാം നൂറ്റാണ്ടിനെ ഏറ്റവുമധികം സ്വാധീനിച്ച 20 പേരില്‍ ഒരാളായി ടൈം മാഗസിന്‍ തിരഞ്ഞെടുത്തിരുന്നു. ലോകത്തിന്റെ പട്ടിണി മാറ്റാനായി ജീവിതമുഴിഞ്ഞു വെച്ച ആ ശാസ്ത്ര ഗവേഷണ സപര്യയ്ക്ക് ഇതോടെ കാലിക്കറ്റില്‍ തുടര്‍ച്ചയുണ്ടാവുകയാണ്.

പ്രൊഫ. കെ. പി. മുരളീധരൻ പുരസ്‌കാരം

ഡോ. കെ. എസ്. ചന്ദ്രശേഖറിന്

പ്രൊഫ. കെ. പി. മുരളീധരൻ പുരസ്‌കാര ട്രസ്റ്റിന്റെ 2023 വർഷത്തെ മികച്ച ഗവേഷക പുരസ്‌കാരം കേരള സർവകലാശാലയിലെ സീനിയർ പ്രഫസറായ ഡോ. കെ. എസ്. ചന്ദ്രശേഖറിന്. പുരസ്‌കാരം സെപ്തംബർ 23 – ന് രാവിലെ 11 മണിക്ക് കാലിക്കറ്റ് സർവകലാശാലാ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് വിഭാഗം സെമിനാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ വെച്ച് വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ സമ്മാനിക്കും. രജിസ്ട്രാർ ഡോ. ഇ. കെ. സതീഷ് അധ്യക്ഷത വഹിക്കും. കൊമേഴ്സ് മാനേജ്മെന്റ് മേഖലകളിലെ മികച്ച ഗവേഷകർക്കുള്ള ഈ പുരസ്‌കാരം ഏർപ്പെടുത്തിയത് കാലിക്കറ്റ് സർവകലാശാലാ കൊമേഴ്സ് ആന്റ് മാനേജ്മെന്റ് വിഭാഗം ഡീനും പ്രൊഫസറുമായിരുന്ന പ്രൊഫ. കെ. പി. മുരളീധരന്റെ ഗവേഷണ വിദ്യാർഥികൾ രൂപം കൊടുത്ത ട്രസ്റ്റാണ്.

ഡെപ്യൂട്ടേഷൻ നിയമനം

കാലിക്കറ്റ് സർവകലാശാലാ പൊളിറ്റിക്കൽ സയൻസ് പഠനവകുപ്പിൽ പ്രൊഫസർ തസ്തികയിലേക്ക് കെ.എസ്.ആർ. വ്യവസ്ഥകൾ പ്രകാരം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. യു.ജി.സി. റെഗുലേഷൻ 2018 അനുശാസിക്കുന്ന യോഗ്യതകളുള്ള സർവകലാശാല / ഗവണ്മെന്റ് / എയ്ഡഡ് കോളേജ് / അക്കാദമിക്ക് സ്ഥാപനങ്ങളിലെ (കേന്ദ്ര / സംസ്ഥാന / അർദ്ധസർക്കാർ) പ്രൊഫസർമാരിൽ നിന്നും ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ https://www.uoc.ac.in/ .

തളിക്കുളം സി.സി.എസ്.ഐടിയിൽ

എം.സി.എ. സീറ്റൊഴിവ്

തൃശ്ശൂർ തളിക്കുളത്തുള്ള കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എം.സി.എ. കോഴ്‌സിന് ജനറൽ / സംവരണ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. താത്പര്യമുള്ളവർ ലേറ്റ് രജിസ്‌ട്രേഷൻ നടത്തിയ ശേഷം യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 23-ന് രാവിലെ 11 മണിക്ക് സെന്ററിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0487 2607112, 9400749401, 8547044182.

വിദൂര വിഭാഗം യു.ജി. ട്യൂഷൻ ഫീസ്: ഒക്ടോബർ നാല് വരെ അടയ്ക്കാം

സെന്റർ ഫോർ ഡിസ്റ്റൻസ് ആന്റ് ഓൺലൈൻ എജ്യൂക്കേഷന് കീഴിൽ 2023-ൽ പ്രവേശനം നേടിയ ( CBCSS – UG ) ബി.എ., ബി.കോം., ബി.ബി.എ. – മൂന്ന്, നാല് സെമസ്റ്റർ (രണ്ടാം വർഷ) വിദ്യാർഥികൾക്ക് 500/- രൂപ പിഴയോടു കൂടി ട്യൂഷൻ ഫീസ് അടയ്ക്കുന്നതിനുള്ള തീയതി ഒക്ടോബർ നാല് വരെ നീട്ടി. ലിങ്ക് വെബ്‌സൈറ്റിൽ https://sde.uoc.ac.in/. ഫോൺ : 0494 2407356, 0494 2400288.

പ്രാക്ടിക്കൽ പരീക്ഷ

രണ്ടാം സെമസ്റ്റർ ബി.വോക്. ഫാഷൻ ഡിസൈൻ ആന്റ് മാനേജ്മെന്റ് ഏപ്രിൽ 2024 പ്രാക്ടിക്കൽ പരീക്ഷകൾ 23-ന് തുടങ്ങും. കേന്ദ്രം : എം.ഇ.എസ്. പൊന്നാനി കോളേജ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ (CBCSS 2023 പ്രവേശനം) എം.ടി.എച്ച്.എം. ഏപ്രിൽ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഒക്ടോബർ നാല് വരെ അപേക്ഷിക്കാം.

വിദൂരവിഭാഗം രണ്ടാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ ഏപ്രില്‍ 2023 (2019, 2020, 2021 പ്രവേശനം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 

പുനർമൂല്യനിർണയ അപേക്ഷ

രണ്ടാം സെമസ്റ്റർ വിവിധ ( CBCSS ) എം.എ., എം.എസ് സി., എം.എസ്.ഡബ്ല്യൂ., എം.ടി.ടി.എം., എം.കോം. ഏപ്രിൽ 2024 / ഏപ്രിൽ 2023, എം. എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി ജൂൺ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയത്തിന് ഒക്ടോബർ മൂന്ന് വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

നാലാം സെമസ്റ്റർ എം.എസ്.ഡബ്ല്യൂ. ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ബി.ആർക്. (2012, 2017 സ്‌കീം) ഏപ്രിൽ 2024, (2022 സ്‌കീം) മെയ് 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ ടൈംടേബിള്‍

ബി.ബി.എ. എല്‍.എല്‍.ബി. എട്ടാം സെമസ്റ്റര്‍ (2019, 2020) പ്രവേശനം, നാലാം സെമസ്റ്റര്‍ (2019 മുതല്‍ 2022 വരെ പ്രവേശനം) ഏപ്രില്‍ 2024 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2024 (2016 മുതല്‍ 2018 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷകളും ഒക്ടോബര്‍ 16-ന് തുടങ്ങും.
ആറാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. (2019 മുതല്‍ 2021 വരെ പ്രവേശനം) ഏപ്രില്‍ 2024 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും നവംബര്‍ 2024 (2016 മുതല്‍ 2018 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷകളും ഒക്ടോബര്‍ 15-ന് തുടങ്ങും.

ആറ്, രണ്ട് സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (ത്രിവത്സരം) ഏപ്രില്‍ 2024, നവംബര്‍ 2024 പരീക്ഷകള്‍ യഥാക്രമം ഒക്ടോബര്‍ 16-നും നാലാം സെമസ്റ്റര്‍ പരീക്ഷകള്‍ ഒക്ടോബര്‍ 17-നും തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

അഞ്ചാം സെമസ്റ്റര്‍ ബി.കോം. എല്‍.എല്‍.ബി. (2020, 2021 പ്രവേശനം) റഗുലര്‍, സപ്ലിമെന്ററി ഒക്ടോബര്‍ 2023 പരീക്ഷകള്‍ ഒക്ടോബര്‍ 15-ന് തുടങ്ങും.

error: Content is protected !!