നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ വിദഗ്ധ കാൻസർ പരിശോധന ക്യാമ്പ് നടത്തി


എല്ലാ വർഷവും ഫെബ്രുവരി 4 ലോക അർബുദ ദിനമായി ആചരിച്ചുവരുന്നു. അർബുദരോഗത്തെ പറ്റി പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, അർബുദത്തെ തടയുന്നതിനുള്ള പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുക, കൃത്യസമയത്ത് രോഗനിർണയം നടത്തുക, അർബുദം ഫലപ്രദമായി ചികിത്സിക്കുക തുടങ്ങിയവയാണ്‌ ദിനാചരണ ലക്ഷ്യം. ലോകത്ത്‌ മരണകാരണങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ക്യാൻസർ അഥവാ അർബുദം. സ്ക്രീനിങ്ങും രോഗപ്രതിരോധവും അർബുദത്തിന് എതിരായ പോരാട്ടത്തിൽ രോഗം നേരത്തെ കണ്ടെത്തുന്നതിനും തടയുന്നതിനും നിർണായകമായ സ്ഥാനമാണുള്ളത്‌. ഇത്തരത്തിൽ നേരത്തെ രോഗനിർണയം നടത്തിയാൽ മിക്ക അർബുദങ്ങളും ഫലപ്രദമായി ചികിത്സിക്കുവാൻ വൈദ്യശാസ്ത്രത്തിന് ഇന്ന് കഴിയും. അർബുദ രോഗം മാരകമാകുന്നതിനും രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിനും വളരെ മുമ്പ്‌ തന്നെ അവ കണ്ടെത്തുന്നതിന് പല റേഡിയോളജി പരിശോധനകളും ഇന്നുണ്ട്‌.

നെടുവ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ നടത്തിയ വിദഗ്ദ്ധ ക്യാൻസർ പരിശോധന ക്യാമ്പ് പരപ്പനങ്ങാടി നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.പി.ഷാഹുൽഹമീദിന്റെ അദ്ധ്യക്ഷതയിൽ വൈസ് ചെയർപേഴ്സൺ ഷഹർബാനു ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മുസ്തഫ.പി.വി മുഖ്യാതിഥിയായിരുന്നു.
മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ തെക്കുവീട്ടിൽ മുഖ്യപ്രഭാഷണം നടത്തി.

പ്രശസ്ത സർജൻ ഡോ.നസീർ ഗൈനക്കോളജിസ്റ്റ് ഡോ.നിഷാത് തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

ഹെൽത്ത് സൂപ്പർവൈസർ എ.കെ.ഹരിദാസ് സ്വാഗതവും
പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ എ.നഫീസ നന്ദിയും പറഞ്ഞു.

വാർഡ് കൗൺസിലർ സെയ്തലവി കോയ തങ്ങൾ കെ.കെ, തിരൂരങ്ങാടി സെക്ഷൻ ഹെൽത്ത് ഇൻസ്പെക്ടർ ഷീനമോൾ മാത്യു, പി.ആർ.ഒ/ലൈസൺ ഓഫീസർ ധനയൻ.കെ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ്കുമാർ, ഹെഡ് നേഴ്സ് ബോബി, നഴ്സിംഗ് ഓഫീസർമാരായ സുധ, സൂര്യ, എം.എൽ.എച്ച്.പി. നേഴ്സുമാരായ ജ്യോതി, അമൃത, അഞ്ജന, ഹൃദ്യ, നീതു, സ്നേഹ, പാലിയേറ്റീവ് നഴ്സുമാരായ സരിജ, പൂർണിമ, ഫിസിയോതെറാപ്പിസ്റ്റ് ജസീല, ആശാ പ്രവർത്തകർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

error: Content is protected !!