ശുചിത്വം പ്രധാനം ; സ്‌കൂളുകളില്‍ പരിശോധന നടത്തി ആരോഗ്യ വകുപ്പ്

എആര്‍ നഗര്‍ : എ ആര്‍ നഗര്‍ പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകളിലും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. സ്‌കൂള്‍ പരിസരം, പാചകപുര, ശൗചാലയം, സ്റ്റോര്‍ റൂം എന്നിവയുടെ ശുചിത്വം പരിശോധനയിലൂടെ ഉറപ്പ് വരുത്തി. കുടിവെള്ളം പരിശോധിച്ച റിപ്പോര്‍ട്ട് സ്‌കൂളില്‍ സൂക്ഷിച്ചു വയ്ക്കുന്നതിനും, ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് എടുക്കുവാനും, അജൈവ ജൈവ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കി. പരിശോധനയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഫൈസല്‍ ടി. ജൂനിയര്‍ ഹൈല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജിജി മോള്‍, നിഷ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!