തിരൂരങ്ങാടി: താലൂക് ആശുപത്രിയിലെ വിവിധ സേവനങ്ങൾക്കുള്ള നിരക്ക് വർധിപ്പിക്കാൻ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി യോഗ തീരുമാനം. വരുമാനം കുറഞ്ഞത് മൂലം ആശുപത്രിയുടെ വികസന കാര്യങ്ങൾക്കും ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെയുള്ള ദൈന്യം ദിന കാര്യങ്ങൾക്കും പ്രയാസമുള്ളതിനാൽ HMC വരുമാനം വർധിപ്പിക്കാൻ തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി വിസിറ്റേഴ്സ് പാസ്സ് പുനാരാരംഭിക്കാനും എക്‌സ് റെ, ECG, ലാബ് ടെസ്റ്റ്, ഫിസിയോ തെറാപ്പി, ജനന സർട്ടിഫിക്കറ്റ്, ഓപ്പറേഷൻ മൈനർ, മേജർ, എന്നിവയിലെ ഫീസുകൾ കാലോചിതവും മറ്റു താലൂക്ക് ആശുപത്രിയിലെതിന് സമാനമായ വർധനവുകൾ വരുത്താൻ തീരുമാനിച്ചു.
ആശുപത്രിയുടെ ദൈന്യം ദിന പ്രവർത്തനം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഡ്യൂട്ടിയിലുള്ള op ഡോക്റ്റേഴ്‌സിന്റെ പേരുകൾ ബോർഡിൽ പ്രദർശിപ്പിക്കാനും ECG, xray, lab, ഉൾപ്പെടെ പാരാമെഡിക്കൽ പ്രവർത്തന സമയം അതാതു ഡിപ്പാർട്മെന്റുകൾക്ക് മുൻവശം പ്രദർശിപ്പിക്കാനും തീരുമാനിച്ചു.
ആശുപത്രിക്കെതിരെ മാധ്യമങ്ങൾ വഴിയും സോഷ്യൽ മീഡിയ വഴിയും നിരന്തരമായി നടത്തുന്ന വ്യാജ പ്രചാരണങ്ങളെ ശക്തമായി നേരിടാനും സംഭവങ്ങളുടെ നിജസ്ഥിതി മാധ്യമങ്ങൾവഴി അതാതുസമയങ്ങളിൽ പൊതു ജനങ്ങളെ ബോധ്യപ്പെടുത്താൻ സൂപ്രണ്ടിനെ യോഗം ചുമതലപ്പെടുത്തി.
രണ്ട് ഡയാലീസ് യൂണിറ്റുകളുടെ പ്രവർത്തനവും ഏകോപിപ്പിച്ചു ഒറ്റ യൂണിറ്റായി പ്രവർത്തിപ്പിക്കുന്നതിന് ഇപ്പോൾ ഒരുക്കുന്ന സംവിധാനം വേഗത്തിൽ പൂർത്തീകരിക്കും.
ചെയർമാൻ കെപി മുഹമ്മദ് കുട്ടി, ഡെപ്യൂട്ടി സിപി സുഹ്‌റബി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ. സിപി ഇസ്മായിൽ,ആശുപത്രി സൂപ്രണ്ട് നസീമ, Dmo ഹാഫിസ് റഹ്മാൻ,LS. സുനിന്ദ് കൗൺസിലർമാരായ കാക്കടവത്ത് അഹമ്മദ് കുട്ടി, പികെ അസീസ്, അരിമ്പ്ര മുഹമ്മദ് മാസ്റ്റർ, എം അബ്ദുറഹ്മാൻ കുട്ടി, രാമദാസ് മാസ്റ്റർ, രത്നാകരൻ, അയ്യൂബ് തലാപ്പിൽ, കെ.മൊയ്‌ദീൻ കോയ സിപി അബ്ദുൽ വഹാബ്, പി കുഞ്ഞാമു.
എന്നിവർ പങ്കെടുത്തു.
ഫീസ് നിരക്ക് ഇങ്ങിനെ (പഴയതും പുതിയതും)
1.ഇ.സി.ജി- 50,100.
2.എക്സറേ – 60,100.
3.ഗേറ്റ് പാസ് – 5, 5.
4.ജനന സർട്ടിഫിക്കറ്റ്,- 60,100.
5.ഫിസിയോതറാപ്പി,- 60,80.
6.ഫിസിയോ തറാപ്പി 15 ദിവസ പാക്കേജ്,- 500,750.
7.മൈനർ ഓപ്പറേഷൻ, – 50,250.
8.മേജർ ഓപ്പറേഷൻ,- 100,500.
9.ലാബ് കൊളസ്ട്രോൾ ,- 20,30.