വർഗ്ഗീയതയെ ഒറ്റക്കെട്ടായി ചെറുക്കുക; ‘മവദ്ദ’ സൗഹൃദ ഇഫ്താർ സംഗമം

കോട്ടക്കൽ: രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന വർഗ്ഗീയ പ്രചാരണങ്ങളെയും തീവ്രവാദ പ്രവർത്തനങ്ങളെയും വിദ്യാർത്ഥികൂട്ടായ്മകൾ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് ‘മവദ്ദ’ സൗഹൃദ ഇഫ്താർ സംഗമം ആവശ്യപ്പെട്ടു. വിദ്യാർഥികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള മാനവിക വിരുദ്ധ പ്രമേയങ്ങളെയും ക്യാമ്പയിനുകളെയും അതിശക്തമായി നേരിടുവാനും പുതിയ വിദ്യാർത്ഥി തലമുറ സന്നദ്ധമാവണമെന്നും സംഗമം ആഹ്വാനം ചെയ്തു. കേരള നദ്‌വത്തുൽ മുജാഹിദീൻ വിദ്യാർത്ഥി വിഭാഗമായ എം എസ്‌ എം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ ലീഡേഴ്‌സ് സൗഹൃദ ഇഫ്താർ മീറ്റ് കെ എൻ എം മലപ്പുറം വെസ്റ്റ് ജില്ലാ സെക്രട്ടറി എൻ കുഞ്ഞിപ്പ മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു. ഐ എസ് എം സംസ്ഥാന ജോ. സെക്രട്ടറി ജാസിർ രണ്ടത്താണി മുഖ്യ പഭാഷണം നടത്തി, എം എസ്‌ എം ജില്ലാ പ്രസിഡന്റ് മുസ്തഫ സ്വലാഹി അധ്യക്ഷത വഹിച്ചു. കെ എൻ എം ജില്ലാ ട്രഷറർ എൻ വി ഹാഷിം ഹാജി, എം എസ് എം സംസ്‌ഥാന ജ. സെക്രട്ടറി സുഹ്ഫി ഇമ്രാൻ സ്വലാഹി, ഐ എസ് എം ജില്ലാ പ്രസിഡന്റ് മുബശിർ പഞ്ചിലി, സെക്രട്ടറി ഫൈസൽ ബാബു സലഫി, മലപ്പുറം ജില്ലാ എം എസ് എഫ് സെക്രട്ടറി വി അബ്ദുൽ വഹാബ്, കെ എസ് യു ജില്ലാ ജോ. സെക്രട്ടറി ആദിൽ കോട്ടക്കൽ, എസ് ഐ ഒ ജില്ലാ ജോ. സെക്രട്ടറി ശിബിലി പൊന്നാനി, എം എസ് എം ജില്ലാ സെക്രട്ടറി സഹീൽ താനാളൂർ, ഓർഗനൈസിംഗ് സെക്രട്ടറി അൽത്താഫ് കളിയാട്ടമുക്ക്, ട്രഷറർ മഹ്സൂം സ്വലാഹി, എം എസ് എം വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് കോട്ടക്കൽ, നബീൽ സ്വലാഹി വേങ്ങര, അർശക് പാറോളി, ജോ. സെക്രട്ടറിമാരായ ലബീബ് വാരണാക്കര, ജസീൽ നീരൊൽപാലം, ജസീൽ കൂരിയാടൻ തുടങ്ങിയവർ സംബന്ധിച്ചു.

error: Content is protected !!