
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വൽറ്റിയിൽ തീപ്പിടുത്തം . നിരവധി രോഗികളെ ഐസിയുവിൽ നിന്നും കാഷ്വാലിറ്റിയിൽ നിന്നും പുറത്തിറക്കി. എമർജൻസി ഉള്ള രോഗികളെ മറ്റു സുരക്ഷിതസ്ഥാനങ്ങളിലേക്ക് സ്ഥലം മാറ്റാനുള്ള സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നു.
തീപിടുത്തത്തെ തുടർന്ന് വ്യാപിച്ച പുക മെഡിക്കൽ കോളേജ് പരിസരത്ത് രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. തീപിടുത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. ഇന്ന് സന്ധ്യക്ക് ശേഷം ആണ് തീപിടുത്തം ഉണ്ടായത് . പരിഭ്രാന്തരായ രോഗികളും കൂടെയുള്ളവരും സുരക്ഷാപ്രവർത്തനങ്ങൾക്ക് വിഘാധമാവുന്നുണ്ട്..