പ്രതിയെ പിടികൂടാൻ ബാറിലെത്തിയ അഞ്ചു പൊലീസുകാരെ കുത്തിപ്പരിക്കേല്പിച്ചു

പ്രതിയെ പിടികൂടാൻ ബാറിലെത്തിയ അഞ്ചു പൊലീസുകാർക്ക് കുത്തേറ്റു. തിരുവനന്തപുരം കല്ലമ്പലം കടമ്പാട്ടുകോണം ബാറിലാണ് സംഭവം. ശ്രീജിത്ത്, ചന്ദു, ബിജിത്ത്, വിനോദ് , ജയൻ എന്നിവർക്കാണ് കുത്തേറ്റത്. ശ്രീജിത്ത്, ചന്തു എന്നിവരുടെ പരിക്ക് ഗുരുതരമാണ്.

കുത്തു കേസിലെ പ്രതിയെ പിടികൂടുന്നതിനിടെയാണ് കുത്തേറ്റത്. കുത്തിയ പ്രതി മുഹമ്മദ് അനസ് ജാനെ അറസ്റ്റ് ചെയ്തു.

error: Content is protected !!