പ്രളയ മുന്നൊരുക്കം: മലപ്പുറം നഗരസഭയിൽ യോഗം ചേർന്നു

Copy LinkWhatsAppFacebookTelegramMessengerShare

മലപ്പുറം : പ്രളയ മുന്നൊരുക്കത്തിന്റെ ഭാഗമായി മലപ്പുറം നഗരസഭയിൽ യോഗം ചേർന്നു. പ്രളയമുണ്ടായാൽ ദുരന്തം ലഘൂകരിക്കുന്നതിനും ആവശ്യമായ മുൻകരുതൽ എടുക്കുന്നതിനും വേണ്ട നടപടികൾ സ്ഥിരം സമിതി അധ്യക്ഷൻ പി കെ സക്കീർ ഹുസൈന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചർച്ച ചെയ്തു. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്താനും മുന്നൊരുക്കം നടത്താനും യോഗത്തിൽ നിർദേശിച്ചു. ദുരന്ത സാധ്യതയുള്ള സ്ഥലങ്ങളിൽ ബോധവത്കരണം നടത്താനും മാറിത്താമസിക്കാൻ ആവശ്യപ്പെടാനും തീരുമാനിച്ചു.
പ്രാദേശികതലത്തിൽ യോഗം ചേർന്ന് മുൻകരുതലുകൾ ചർച്ച ചെയ്യാനും സന്നദ്ധ പ്രവർത്തകരെ തയ്യാറാക്കി നിർത്താനും തീരുമാനിച്ചു.

സ്ഥിരം സമിതി അധ്യക്ഷ മറിയുമ്മ ഷരീഫ്, കൗൺസിലർമാരായ മഹ്്മൂദ് കോതേങ്ങൽ, ബിനു രവികുമാർ, സി ഷിജു, അബ്ദുൽ സമദ്, ഇ പി സൽമ, എം കദീജ, ഒ സഹദേവൻ, സി സുരേഷ്, പരി അബ്ദുൽ ഹമീദ്, സി പി ആയിഷാബി, ജയശ്രീ രാജീവ്, എപി ഷിഹാബ്, കെകെ ഉമ്മർ, കെടി രമണി, സജീർ കളപ്പാടൻ, സബീർ പി എസ് എ, എം ഷിഹാബുദ്ദീൻ, സുഹൈൽ ഇടവഴിക്കൽ, ഷാഫി മൂഴിക്കൽ, സ്പെഷൽ വില്ലേജ് ഓഫീസർമാരായ എ പി സിന്ധു, എം എ മുഹമ്മദലി, സി ഉണ്ണികൃഷ്ണൻ, ഫയർ ഓഫീസർ ഇ കെ അബ്ദുൽ സലീം എന്നിവർ പങ്കെടുത്തു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!