തിരൂരങ്ങാടി താലൂക്കില്‍ നവംബറില്‍ റേഷന്‍ കടകളിലൂടെ എ.എ.വൈ കാര്‍ഡ് (മഞ്ഞ കാര്‍ഡ്) കാര്‍ഡുടമകള്‍ക്ക് കാര്‍ഡൊന്നിന് 20 കിലോഗ്രാം പുഴുക്കലരിയും 10 കിലോഗ്രാം കുത്തരി, നാല് കിലോഗ്രാം ഗോതമ്പ്, ഒരു കിലോഗ്രാം ആട്ട, പി.എച്ച്.എച്ച് കാര്‍ഡ് (പിങ്ക് കാര്‍ഡ്) ഒരംഗത്തിന് രണ്ട് കിലോഗ്രാം പച്ചരി, രണ്ട് കിലോഗ്രാം കുത്തരി, ഒരു കിലോഗ്രാം ഗോതമ്പ് അല്ലെങ്കില്‍ ഒരു കിലോഗ്രാം ആട്ടയും എന്‍.പി.എസ് കാര്‍ഡ് (നീല കാര്‍ഡ്) ഒരംഗത്തിന് ഒരു കിലോഗ്രാം പുഴുക്കലരിയും ഒരു കിലോഗ്രാം കുത്തരി നാല് കിലോഗ്രാം ആട്ട (സ്റ്റോക്ക് ലഭ്യതക്കനുസരിച്ച്) എന്‍.പി.എന്‍.എസ് കാര്‍ഡ്(വെള്ള കാര്‍ഡ്) കാര്‍ഡൊന്നിന് രണ്ട് കിലോഗ്രാം പുഴുക്കലരി, ഒരു കിലോഗ്രാം കുത്തരി, നാല് കിലോഗ്രാം ആട്ട (സ്റ്റോക്ക് ലഭ്യതക്കനുസരിച്ച്), എന്‍.പി.ഐ കാര്‍ഡ് (ബ്രൗണ്‍ കാര്‍ഡ്) കാര്‍ഡൊന്നിന് രണ്ട് കിലോഗ്രാം പുഴുക്കലരി, ഒരു കിലോഗ്രാം ആട്ടയും ലഭിക്കും. എ.എ.വൈ, പി.എച്ച്.എച്ച് വിഭാഗങ്ങള്‍ക്ക് പി.എം.ജി.കെ.എ.വൈ പദ്ധതിയില്‍ ഒരോ ആംഗത്തിന് മൂന്ന് കി.ഗ്രാം പുഴുക്കലരി ഒരു കിലോഗ്രാം പച്ചരി, ഒരു കിലോഗ്രാം ഗോതമ്പ് എന്നിവ അധികമായി സൗജന്യമായി ലഭിക്കും. എന്‍.പി.എസ്., എന്‍.പി.എന്‍.എസ്. വിഭാഗങ്ങള്‍ക്ക് കാര്‍ഡൊന്നിന് റേഷന്‍ കടയില്‍ സ്റ്റോക്കുള്ള പക്ഷം നാല് കിലോഗ്രാം പുഴുക്കലരി ഒരു കിലോഗ്രാം പച്ചരി എന്നിവ അധികമായി ലഭിക്കും. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളിലേയ്ക്ക് അനുവദിച്ചിട്ടുള്ള മണ്ണെണ്ണ വിഹിതം ഒക്ടോബറില്‍ കൈപ്പറ്റാത്തവര്‍ക്ക് അത് ലഭിക്കുമെന്ന് തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.