തിരൂരങ്ങാടി താലൂക്കില്‍ ഇതുവരെ മസ്റ്ററിംഗ് ചെയ്യാത്തവര്‍ക്കായി താലൂക്ക് സപ്ലൈ ഓഫീസറുടെ അറിയിപ്പ്

തിരൂരങ്ങാടി താലൂക്കില്‍ ഇതുവരെ മസ്റ്ററിംഗ് ചെയ്യാത്ത മഞ്ഞ, പിങ്ക് കാര്‍ഡ് അംഗങ്ങള്‍ക്ക് ഡിസംബര്‍ രണ്ടിന് തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസില്‍ വെച്ച് രാവിലെ 10 മുതല്‍ നാല് വരെ മസ്റ്ററിംഗ് ക്യാമ്പ് നടത്തുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. ആധാര്‍ അപ്‌ഡേറ്റ് ചെയ്യാത്തവരും, ഭിന്നശേഷിക്കാരും, കിടപ്പ് രോഗികളും പങ്കെടുക്കേണ്ടതില്ല. വിരല്‍ പതിയാത്തവര്‍ക്ക് ഐറിസ് സ്‌കാനര്‍, ഫെയ്‌സ് ആപ്പ് എന്നിവ ഉപയോഗിച്ച് മസ്റ്ററിംഗ് നടത്തും.

error: Content is protected !!