Thursday, September 18

മുൻ ഹജ് കമ്മിറ്റി വൈസ് ചെയർമാൻ ചെമ്മാട്ടെ എ വി അബ്ദുഹാജി അന്തരിച്ചു

ചെമ്മാട്: മുൻ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും പൊതുപ്രവർത്തകനുമായിരുന്ന എ വി അബ്ദുറഹീം എന്ന അബ്ദുഹാജി (87) അന്തരിച്ചു. തിരൂരങ്ങാടി യത്തീംഖാന പ്രവർത്തക സമിതി അംഗവും കെ.എൻ.എം. ചെമ്മാട് യൂനിറ്റ് പ്രസിഡന്റുമായിരുന്നു. 2 തവണ തിരൂരങ്ങാടി മണ്ഡലത്തിൽ എൽ ഡി എഫ് സ്വതന്ത്രനായി മത്സരിച്ചിരുന്നു. ദേശീയ ഹജ് കമ്മിറ്റി അംഗവും ആയിരുന്നു.

നാല് പതിറ്റാണ്ട് കാലം സൗദിയിൽ വിവിധ സംഘടനകൾക്ക് നേതൃത്വം നൽകിയ അദ്ദേഹം കുറച്ച് കാലമായി കിടപ്പിലായിരുന്നു. വിവിധ മത-രാഷ്ട്രീയ രംഗത്തുള്ള എല്ലാവരുമായും നല്ല ബന്ധം പുലർത്തിയിരുന്നു അദ്ദേഹം. ഇന്ത്യൻസ് വർക്കിംഗ് അബ്റോഡ് (ഐവ) എന്ന സംഘടനയുടെ പ്രസിഡന്റ് ആയിരിക്കെ 1982ൽ സൗദി സന്ദർശിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് പ്രവാസികളുടെ വിവിധ പ്രശ്നങ്ങൾ അടങ്ങിയ നിവേദനം നൽകുകയുണ്ടായി. കക്ഷി ഭേദമന്യേ എല്ലാവരുമായും സൗഹൃദം പുലർത്തിയിരുന്നു.

ഭാര്യമാർ: പരേതയായ വലിയാട്ട് റാബിയ, ചെറുപാലക്കാട്ട് റുഖിയ.

മക്കൾ: സിയാദ്, ഫഹദ്, ജവാദ്, മുനീറ, ഫായിസ, സമീറ, പരേതരായ അബ്ദു റൗഫ്, നൗഷാദ്, ഫുഹാദ്.

മരുമക്കൾ : PT മുഹമ്മദ്‌ കൊടുവള്ളി (കെഎംസിസി നേതാവ് ),
മുഹമ്മദ്‌ അഷ്‌റഫ്‌ ഓതായി,
അബുസബാഹ് തിരുവണ്ണൂർ,
ഫാമിത കരുവാൻതിരുത്തി,
സുഹ്‌റ പുകയൂർ,
ഫൗസിയ ചെമ്മാട്,
ആരിഫ നിലമ്പൂർ,
സുഹ്‌റ വള്ളിക്കുന്നു,
അൽ ശിഫ വണ്ടൂർ,
ജസീന തൃശൂർ,
മായാസിർ km കൊണ്ടോട്ടി,
അംല അസീസ് പരപ്പനങ്ങാടി.

നാളെ (ശനി 07/12/2024) രാവിലെ 8:30 വരെ ചെമ്മാട് കോഴിക്കോട് റോഡിലെ വസതിയിലും 8:45 മുതൽ 10:30 വരെ തിരൂരങ്ങാടി യതീം ഖാനയിലും പൊതു ദർശനവും ജനാസ നമസ്കാരത്തിനു സൗകര്യവും ഉണ്ടായിരിക്കും ശേഷം 10:40 നു യതീം ഖാന പള്ളിയിൽ ജനാസ നമസ്കാരം കഴിഞ്ഞു ഖബറടക്കം.11 മണിക്ക് തറമ്മൽ ജുമാമസ്ജിദ് കബർസ്ഥാനിൽ

error: Content is protected !!