Tuesday, January 20

പോക്സോ കേസിൽ പള്ളിക്കൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് അറസ്റ്റിൽ

കരിപ്പൂർ : പോക്സോ കേസിൽ പള്ളിക്കൽ പഞ്ചായത്ത് മുൻ പ്രസിഡന്റിനെ കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. മുൻ പഞ്ചായത്ത് പ്രസിഡന്റും പിന്നീട് മെമ്പറുമായിരുന്ന കരിപ്പൂർ സ്വദേശി കെ.സി. സൈതലവിയെ യാണ് കരിപ്പൂർ പോലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസ് വിദ്യാർത്ഥിയായ 15 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡന ത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് അറസ്റ്റ്. 2005 ൽ യു ഡി എഫ് സ്ഥാനാർഥിയായി പഞ്ചായത്ത് പ്രസിഡന്റ് ആയ ആളാണ്. പിന്നീട് 2010 ൽ എൽ ഡി എഫ് സ്വതന്ത്രനായി വിജയിച്ചു.

error: Content is protected !!