കൊടിഞ്ഞി എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമസ്ത സ്ഥാപക ദിനവും ലഹരി വിരുദ്ധ ദിനവും വിപുലമായി ആഘോഷിച്ചു

കൊടിഞ്ഞി: എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമസ്ത സ്ഥാപക ദിനവും അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനവും വിപുലമായ രീതിയില്‍ സംഘടിപ്പിച്ചു. സമസ്തയുടെ തൊണ്ണൂറ്റി ഏഴാം സ്ഥാപക ദിനാഘോഷം രാവിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന അസംബ്ലിയില്‍ സമസ്തയുടെ പതാക സ്‌കൂള്‍ ജനറല്‍ സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജി ഉയര്‍ത്തി. ശേഷം ചടങ്ങിന്റെ ഉദ്ഘാടനം സാഹിബ് ഹാജി നിര്‍വഹിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നജീബ് മാസ്റ്റര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണവും സന്ദേശവും നല്‍കി. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫൈസല്‍ തേറാമ്പില്‍,സദര്‍ മുഅല്ലിം ജാഫര്‍ ഫൈസി ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിഷ ഷിബില പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആറാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിന്‍ ക്ലാസ് ടീച്ചര്‍ മുഫീദ ടീച്ചറും ലീഡര്‍മാരും ചേര്‍ന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഫൈസല്‍ തേറാമ്പിലിന് നല്‍കി പ്രകാശനം ചെയ്തു.ആറാം ക്ലാസ് വിദ്യാര്‍ഥിനി ലിയ മെര്‍വിന്‍ മോണോ ആക്ട് അവതരിപ്പിച്ചു.ലഹരി ഒരു സമൂഹത്തെ തന്നെ നശിപ്പിക്കുമെന്ന സന്ദേശം കൈമാറി.

ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ് സ്‌കൂള്‍ യൂണിറ്റ് ലഹരി വിരുദ്ധ സന്ദേശ പ്രചരണത്തിന്റ ഭാഗമായി സൈക്കിള്‍ റാലിയും സന്ദേശ ജാഥയും സംഘടിപ്പിച്ചു.പ്രചരണ യാത്ര സ്‌കൂള്‍ ജനറല്‍ സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജി ഫ്‌ളാഗ് ഓഫ് ചെയ്തു. പ്രിന്‍സിപ്പല്‍ നജീബ് മാസ്റ്റര്‍, സ്‌കൗട്ട് മാസ്റ്റര്‍ ഫൈസല്‍ തേറാമ്പില്‍, സ്റ്റാഫ് സെക്രട്ടറി നിസാര്‍ മാസ്റ്റര്‍, ഗൈഡ് ക്യാപ്റ്റന്‍ ചന്ദ്രമതി ടീച്ചര്‍,ഹാജറ ടീച്ചര്‍,റോഷാന ടീച്ചര്‍ പങ്കെടുത്തു. ശാദിയ, മുഹമ്മദ് ഷാമില്‍ ഏ.സി, മുഹമ്മദ് ബിഷ്ര്‍, അഷ്മില പത്തൂര്‍ , സിനാനുല്‍ ഹഖ്, നഫ്‌ന ഷാനി, ലിയ മെര്‍വിന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ പ്രധാന സ്ഥലങ്ങളില്‍ വെച്ച് ലഹരി വിരുദ്ധ സന്ദേശ പ്രസംഗം നടത്തി.

ജെ.ആര്‍.സി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ സംരക്ഷണത്തിന്റെയും ശുചിത്വ ബോധവത്കരണത്തിന്റെയും ഭാഗമായി കെ.ജി മുതല്‍ എല്ലാ ക്‌ളാസിലും ശുചീകരണ രീതികളും നിര്‍ദേശങ്ങളും മുന്‍കരുതലുകളും വിശദീകരിച്ചു കൊടുത്തു. സന്ദേശങ്ങള്‍ എഴുതിയ കാര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവയുടെ പ്രദര്‍ശനവും നടന്നു.ജെ.ആര്‍.സി യൂണിറ്റ് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.കോഡിനേറ്റര്‍ തൗഹീദ ടീച്ചര്‍ നേതൃത്വം നല്‍കി.

error: Content is protected !!