കിഴക്കേകോട്ടയില്‍ ബസ് വെയിറ്റിംഗ് ഷെഡിന് സമീപം തീപിടിത്തത്തില്‍ നാല് കടകള്‍ കത്തി നശിച്ചു

തിരുവനന്തപുരം : കിഴക്കേകോട്ടയില്‍ തീപിടിത്തത്തില്‍ നാല് കടകള്‍ കത്തിനശിച്ചു. ബസ് വെയിറ്റിംഗ് ഷെഡിന് സമീപമുള്ള കടകളിലാണ് തീ പടര്‍ന്നത്. ചായക്കടയില്‍ നിന്ന് തീപടര്‍ന്നതെന്നാണ് വിവരം. നാലോളം കടകളിലേക്ക് തീപടര്‍ന്നു. ആറ് യൂണിറ്റ് അഗ്‌നിരക്ഷാ സേന സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്.

ചെറിയ ചായക്കടകളും ഭക്ഷണശാലകളുമുള്ള പ്രദേശമാണ് ഇവിടം. പഴവങ്ങാടി ഗണപതി കോവിലിനോട് ചേര്‍ന്ന് കിടക്കുന്ന ബസ് വെയിറ്റിങ് ഷെഡിന് പുറക് വശത്തെ കടകളിലാണ് തീപിടിത്തം ഉണ്ടായിരിക്കുന്നത്. ആളുകള്‍ പ്രദേശത്ത് തടിച്ച് കൂടിയിട്ടുണ്ട്. പുക വലിയ തോതില്‍ ഉയര്‍ന്നിരുന്നു. സമീപത്തുള്ള ചായക്കടയില്‍ നിന്ന് തീപിടിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ജനത്തിരക്കുള്ള സമയത്തായിരുന്നു തീപിടുത്തം. സമീപത്തുള്ള ചായക്കടയില്‍ നിന്നും സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥര്‍ പറയുന്നത്. അത്യാഹിതങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ല.

error: Content is protected !!