Wednesday, September 17

നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛന്റെ കയ്യില്‍ നിന്ന് കുളത്തില്‍ വീണ നാല് വയസുകാരന്‍ മരിച്ചു

കോട്ടക്കല്‍: കോട്ടക്കലില്‍ നീന്തല്‍ പഠിപ്പിക്കുന്നതിനിടെ അച്ഛന്റെ കയ്യില്‍ നിന്ന് കുളത്തില്‍ വീണ നാല് വയസുകാരന്‍ മരിച്ചു. ഇന്ത്യന്നൂര്‍ പുതുമനതെക്കെ മഠത്തില്‍ മഹേഷിന്റെ മകന്‍ ധ്യാന്‍ നാരായണന്‍ ആണ് മരണപ്പെട്ടത്. വീടിനടുത്തുള്ള കുളത്തില്‍ വെച്ച് അച്ഛനും അമ്മയും ചേര്‍ന്ന് നീന്തല്‍ പഠിപ്പിക്കുന്നതിനിടെയായിരുന്നു അപകടം. ബോധം നഷ്ടമായ ധ്യാന്‍ ചികിത്സയിലായിരുന്നു

കഴിഞ്ഞ മാസം 31ന് വൈകീട്ടായിരുന്നു സംഭവം. അമ്മ ഗംഗാദേവിയും അച്ഛനും കുട്ടിയെ നീന്തല്‍ പഠിപ്പിക്കുകയായിരുന്നു. ഇതിനിടെ അച്ഛന്റെ കയ്യില്‍ നിന്ന് കുളത്തില്‍ വീഴുകയായിരുന്നു. ഉടന്‍ പുറത്തെടുത്ത് കുട്ടിയെ കോട്ടക്കലിലെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് മരണപ്പെട്ടത്.

error: Content is protected !!