ഇ.ടിക്ക് ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത് വേങ്ങര മണ്ഡലത്തില്‍ നിന്നും

വേങ്ങര : മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ട് ഇ.ടി മുഹമ്മദ് ബഷീറിന് ലഭിച്ചത് വേങ്ങര മണ്ഡലത്തില്‍ നിന്നും. 56417 ഭൂരിപക്ഷമാണ് വേങ്ങര നിയോജക മണ്ഡലത്തില്‍ നിന്ന് ലഭിച്ചത്. ഏ ആര്‍ നഗര്‍ പഞ്ചായത്ത് 9184, കണ്ണമംഗലം 9811, ഊരകം 6729, വേങ്ങര 13369, പറപ്പൂര്‍ 8616, ഒതുക്കുങ്ങല്‍8708 എന്നിങ്ങനെയാണ് ഭൂരിപക്ഷം.

വേങ്ങരയില്‍ കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന് ലഭിച്ച ഭൂരിപക്ഷം എം.പി. അബ്ദു സമദ് സമദാനിക്ക് 30500 ഭൂരിപക്ഷമായിരുന്നു ലഭിച്ചത്.വേങ്ങര നിയോജക മണ്ഡലത്തില്‍ പാര്‍ലമെന്റ് ഇലക്ഷനില്‍ ലഭിച്ച ഏറ്റവും മികച്ച ഭൂരിപക്ഷമാണ് വേങ്ങരയില്‍ നിന്നും ഇ.ടി. മുഹമ്മദ് ബഷീറിന് നേടാനായത്. ഒരു ബൂത്തില്‍ ഒഴികെ മണ്ഡലത്തിലെ മറ്റെല്ലാ ബൂത്തിലും യു.ഡി.എഫിന് ഭൂരിപക്ഷം നേടാനായി.

വേങ്ങര യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടന്നു. യു.ഡി.എഫ്. ചെയര്‍മാന്‍ പി.എ.ചെറിത് , മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്‍ പി.കെ. അസ്ലു , ജനറല്‍ സെക്രട്ടറി പി.കെ. അലി അക്ബര്‍ . യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് ശരീഫ് കുറ്റൂര്‍,എ.കെ.എ.നസീര്‍ , ടി. കുഞ്ഞു , പറമ്പില്‍ ഖാദര്‍, പി.കെ. സിദ്ദീഖ്,കെ. രാധാകൃഷ്ണന്‍ മാസ്റ്റര്‍, പൂക്കുത്ത് മുജീബ്, ഇ.കെ. മുഹമ്മദ് കുട്ടി, പൂങ്ങാടന്‍ ഇസ്മായില്‍, പു ള്ളാട്ട് ശംസു പി.ടി. മൊയ്തീന്‍കുട്ടി മാസ്റ്റര്‍, എന്‍.കെനിഷാദ്, നൗഫല്‍ മമ്പീതി, എ.കെ. നാസര്‍,നിസാര്‍ പറപ്പൂര്‍, ഹാരിസ് മാളിയേക്കല്‍, സല്‍മാന്‍ കാടമ്പോട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

error: Content is protected !!