ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു അപകടം; പരിക്കേറ്റ ഭർത്താവും മരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

ചങ്ങരംകുളം : ചിറ്റപ്പുറം പാചകവാതക സിലിണ്ടർ അപകടത്തിൽ മരണം രണ്ടായി. പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന ഗ്യാസ് ഏജൻസി ഡ്രൈവർ അമയിൽ അബ്ദുൾ സമദ് (50) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടരയോടെ ആയിരുന്നു മരണം. അബ്ദുൾ സമദിന്‍റെ ഭാര്യ ഷെറീന (38) ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചിരുന്നു. ഇവരുടെ മകൻ സെബിൻ (18) ഗുരുതര പരിക്കുകളോടെ എറണാംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ ഉഗ്ര ശബ്ദത്തോടെയുള്ള സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ ഉഗ്ര ശബ്ദത്തോടെയുള്ള സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ വീട്ടുടമ അബ്ദുറസാക്ക്, ഭാര്യ സെറീന, മകൻ സെബിൻ എന്നിവരെ തൃശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വീട്ടിലുണ്ടായിരുന്ന അബ്ദുസമദിന്റെ ഉമ്മയും മകളും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പൊട്ടിത്തെറിയിൽ വീടിന്റെ ഭിത്തികളിലും മറ്റും വിള്ളലുകളുണ്ടായിരുന്നു.

സാധനങ്ങളെല്ലാം അഗ്നിക്കിരയായി നാട്ടുകാരും അഗ്നിരക്ഷാസേനാ അധികൃതരുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!