
കുന്നംകുളം : ബസ് യാത്രക്കിടെ വീട്ടമ്മയുടെ ബാഗില്‍ നിന്ന് 12 പവനും എടിഎം കാര്‍ഡും മോഷണം പോയി. തിങ്കളാഴ്ച ഉച്ചയോടെ അഞ്ഞൂര്‍ കമ്പനിപ്പടി പാണേങ്ങാട്ടില്‍ വീട്ടില്‍ വിനോദിനിയുടെ സ്വര്‍ണാഭരണമാണ് നഷ്ടപ്പെട്ടത്. കുറ്റിപ്പുറത്തു നിന്ന് കുന്നംകുളത്ത് എത്തിയ വിനോദിനി പിന്നീട് വീട്ടിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി.