
സ്വര്‍ണത്തിന് കേരളത്തില്‍ ചരിത്രത്തിലെ എക്കാലത്തെയും റെക്കോര്‍ഡ് വിലയാണ് ഇന്ന്. സ്വര്‍ണത്തിന് പവന് 70,000 കടന്നു. 200 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വെള്ളിയാഴ്ച 69,960 രൂപയായിരുന്ന സ്വര്‍ണവില. 4 ദിവസത്തിനിടെ 4360 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് 8770 രൂപയാണു വില. വെള്ളിയാഴ്ച 8745 രൂപയായിരുന്നു. ഒരു പവന്‍ ആഭരണത്തിനു പണിക്കൂലിയും നികുതികളും ഉള്‍പ്പെടെ 76,000 രൂപയോളമാകും. പണിക്കൂലി അനുസരിച്ചു തുകയില്‍ വ്യത്യാസമുണ്ടാകും.
2025ല്‍ വന്‍വര്‍ദ്ധനയാണ് സ്വര്‍ണ വിലയില്‍ രേഖപ്പെടുത്തുന്നത്. ഈ വര്‍ഷം ഇതിനകം പവന് 13,280 രൂപ കൂടി. ഗ്രാമിനാകട്ടെ 1,660 രൂപയും. കഴിഞ്ഞ നാല് ദിവസത്തിനിടെ പവന് 4,360 രൂപയാണ് വര്‍ദ്ധിച്ചത്. 4 ദിവസത്തിനിടെ 4360 രൂപയുടെ വര്‍ധന. ബുധനാഴ്ച 520 രൂപ, വ്യാഴാഴ്ച 2160, വെള്ളിയാഴ്ച 1480, ഇന്നലെ 200 രൂപ എന്ന ക്രമത്തിലായിരുന്നു വര്‍ധന. ചരിത്രത്തിലാദ്യമായി ഒറ്റ ദിവസത്തെ ഏറ്റവും വലിയ വര്‍ധന സ്വര്‍ണ വിലയിലുണ്ടായത് ഏപ്രില്‍ 10നാണ്. പവന് 2160 രൂപയാണ് ഒറ്റയടിക്ക് വര്‍ദ്ധിച്ചത്.