അടിക്കടിയുണ്ടാകുന്ന വില വര്‍ധനവ്, ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ ചിലവേറും : വില വര്‍ധിപ്പിച്ച് അസോസിയേഷന്‍

തിരുവനന്തപുരം : സംസ്ഥാനത്ത്‌ ഫോട്ടോസ്റ്റാറ്റ് എടുക്കാനുള്ള ചാര്‍ജ് വര്‍ധിപ്പിച്ചു. നിലവില്‍ മൂന്നു രൂപയുള്ളത് ഇനി മുതല്‍ നാല് രൂപയായിരിക്കു. ഒരു പുറംകോപ്പിക്കുള്ള ചാര്‍ജാണിതെന്ന് ഇന്റര്‍നെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്സ് ആന്‍ഡ് ഓണേഴ്സ് അസോസിയേഷന്‍ അറിയിച്ചു. പേപ്പര്‍, ഇങ്ക്, കറണ്ട് ചാര്‍ജ് എന്നിവയില്‍ അടിക്കടി ഉണ്ടാകുന്ന വര്‍ദ്ധനവില്‍ പല സ്ഥാപനങ്ങളും പിടിച്ചുനില്‍ക്കാന്‍ കഴിയാതെ അടച്ചുപൂട്ടുന്ന സാഹചര്യത്തിലാണ് വര്‍ദ്ധനയുമായി മുന്‍പോട്ടുപോകാന്‍ അസോസിയേഷന്‍ തീരുമാനിച്ചത്. ഇതിനോടകം അസോസിയേഷന്‍ മെമ്പര്‍ഷിപ്പുള്ള സ്ഥാപനങ്ങളില്‍ പുതിയ റേറ്റ് ചാര്‍ട്ട് വിതരണം ചെയ്തു പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സ്ഥാപനങ്ങളുമായി സഹകരിക്കണമെന്ന് അസോസിയേഷന്‍ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

error: Content is protected !!