Sunday, August 17

ഗവ.ഹയർ സെക്കൻഡറി സ്കൂൾ റെയ്സ് ഓണിന് തുടക്കം

തിരൂരങ്ങാടി : ഗവ.ഹയർ സെക്കൻഡറി സ്കൂൾ കായികമേള, റെയ്സ് ഓണിന് വർണാഭമായ തുടക്കം. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിദ്യാഭ്യാസ വിഭാഗം മേധാവി ഡോക്ടർ വി.പി. സക്കീർ ഹുസൈൻ മാർച്ച് പാസ്റ്റിന് സല്യൂട്ട് സ്വീകരിച്ച് മേള ഉദ്ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ് കെ.കെ. മിനിയിൽ നിന്നും പി.ടി. ആയിഷാ നസ്റിൻ ദീപശിഖ ഏറ്റുവാങ്ങി.

വിവിധ ഗെയിമുകളുടെ ഡിസ്‌പ്ലേ , ഫ്ലാഷ്  ഡാൻസ്  എന്നിവ അരങ്ങേറി. പി.ടി.എ.പ്രസിഡണ്ട് പി.എം. അബ്ദുൽ ഹഖ് , ഫാറൂഖ് പത്തൂർ , എസ്.എം.സി. ചെയർമാൻ അബ്ദുറഹീം പൂക്കത്ത് , പ്രിൻസിപ്പാൾ എൻ. മുഹമ്മദലി , സ്റ്റാഫ് സെക്രട്ടറി കെ. ബിന്ദു
എന്നിവർ ആശംസകൾ നേർന്നു. ജ്യോതിഷ്. കെ.ടി. , സി.കെ. ഹംസ എന്നിവർ നേതൃത്വം നൽകി. വിവിധ അത്‌ലെറ്റിക്സ് ഇനങ്ങളിലായി ആയിരത്തോളം കുട്ടികൾ മൽസരങ്ങളിൽ പങ്കെടുക്കുന്നുണ്ട്.

error: Content is protected !!