അതിഥി പോർട്ടൽ; ജില്ലയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 5000 കവിഞ്ഞു

Copy LinkWhatsAppFacebookTelegramMessengerShare

സംസ്ഥാനത്ത് ജോലി ചെയ്യുന്ന അതിഥി തൊഴിലാളികളുടെ വിവര ശേഖരണത്തിനായി തൊഴിൽ വകുപ്പ് ഏർപ്പെടുത്തിയ അതിഥി പോർട്ടലിൽ മലപ്പുറം ജില്ലയിൽ നിന്നും ഇതിനകം രജിസ്റ്റർ ചെയ്തത് 5000 ലധികം പേര്‍. അതിഥി തൊഴിലാളികൾക്ക് നേരിട്ടോ അവരുടെ തൊഴിലുടമകൾ, കോൺട്രാക്ടർമാർ എന്നിവർക്കോ പോർട്ടലിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കാം. തൊഴിലാളികളുടെ ഫോട്ടോയും, തിരിച്ചറിയൽ രേഖയും പോർട്ടലിൽ സമർപ്പിക്കണം. രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് സ്ഥാപനം മാറുമ്പോൾ രജിസ്ട്രേഷൻ നിലനിർത്തി തന്നെ പഴയ സ്ഥാപനത്തിൽ നിന്ന് ഒഴിവാകുന്നതിനും പുതിയ സ്ഥാപനത്തിലേക്ക് ചേർക്കുന്നതിനും പോർട്ടലിൽ സൗകര്യമുണ്ട്. ഇനിയും രജിസ്റ്റർ ചെയ്യാനുള്ളവർ www.athidhi.lc.kerala.gov.in എന്ന പോർട്ടലിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്)അറിയിച്ചു. അതിഥി തൊഴിലാളികൾക്ക് താമസസ്ഥലം വാടകയ്ക്ക് നൽകുന്നവർ തൊഴിലാളികളുടെ രജിസ്ട്രേഷൻ ഉറപ്പു വരുത്തണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ലേബർ ഓഫീസുമായോ, അസിസ്റ്റന്റ് ലേബർ ഓഫീസുകളുമായോ ബന്ധപ്പെടാം.
ഫോണ്‍: ജില്ലാ ലേബർ ഓഫീസ് -8547655273,
ജില്ലാ കോ ഓർഡിനേറ്റർ -9496007112,

അസിസ്റ്റന്റ് ലേബർ ഓഫീസുകൾ:

മലപ്പുറം- 8547655604,
നിലമ്പൂർ -8547655605,
കൊണ്ടോട്ടി -8547655608,
പെരിന്തൽമണ്ണ -8547655606,
പൊന്നാനി -8547655627,
തിരൂർ -8547655613,
തിരൂരങ്ങാടി -8547655622.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!