എ ആർ നഗറിൽ അതിഥി തൊഴിലാളിയെ മരിച്ചനിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : എആർ നഗർ കക്കാടംപുറത്ത് അതിഥി തൊഴിലാളികൾ താമസിക്കുന്ന മുറിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി.

ഒറീസ സ്വദേശി രാം ചന്ദ് പൂജാരി (55)യെ ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം പുറത്തറിഞ്ഞത്. തൊട്ടടുത്ത മുറിയിൽ താമസിക്കുന്നവരുമായി തലേന്ന് വാക്കേറ്റം ഉണ്ടായിരുന്നു. മദ്യലഹരിയിൽ ആയിരുന്നെന്ന് സംശയിക്കുന്നു. അടുത്ത മുറിയിൽ താമസിക്കുന്ന ഇയാളുടെ ബന്ധുക്കൾ കൂടിയായ 2 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പോലീസ് പരിശോധന നടന്നു കൊണ്ടിരിക്കുകയാണ്.

error: Content is protected !!