സൗദിയിലുള്ള വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന അതിഥി വിസ റദ്ദാക്കി

സൗദിയിലുള്ള വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാന്‍ സഹായിക്കുന്ന അതിഥി വിസ സംവിധാനം റദ്ദാക്കിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. സൗദിയില്‍ ഇഖാമയുള്ള വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ സ്വന്തം ഉത്തരവാദിത്വത്തില്‍ അതിഥികളായി ഉംറക്ക് കൊണ്ട് വരാന്‍ കഴിയുന്ന ‘ഹോസ്റ്റ് ഉംറ വിസ’യാണ് ഒഴിവാക്കിയത്.

രാജ്യത്തുള്ള വിദേശികള്‍ക്ക് സ്വന്തം ഉത്തരവാദിത്വത്തില്‍ അടുത്ത ബന്ധുക്കളെ ഉംറക്ക് കൊണ്ടുവരാനുള്ള വിസയായിരുന്നു ഇത്. അടുത്ത ബന്ധുക്കളായ മൂന്ന് മുതല്‍ അഞ്ച് വരെ ആളുകളെ ഉംറക്ക് കൊണ്ടുവരുവാന്‍ ഇതിലൂടെ കഴിയുമായിരുന്നു. ഇങ്ങനെ വരുന്നവര്‍ക്ക് മറ്റ് ഉംറ തീര്‍ഥാടകരെ പോലെ സൗദിയില്‍ ഉംറ സര്‍വിസ് ഏജന്റുണ്ടായിരിക്കില്ല. സൗദിയില്‍ ഇഖാമയുള്ള ആതിഥേയനായിരിക്കും ഇവരുടെ പൂര്‍ണ ഉത്തരവാദിത്വം.

ആതിഥേയനോടൊപ്പം താമിസിക്കാനും യാത്ര ചെയ്യാനും ഇവര്‍ക്ക് അനുവാദമുണ്ടാകും. കൂടാതെ സ്വദേശികള്‍ക്ക് ബന്ധുക്കളല്ലാത്ത വിദേശികളെ ഉംറക്ക് കൊണ്ട് വരുവാനും ഇതിലൂടെ സാധിച്ചിരുന്നു. ഈ സംവിധാനമാണ് റദ്ദാക്കിയതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

error: Content is protected !!