ഹജ്ജ് – 2023: വെയ്റ്റിംഗ് ലിസ്റ്റിലുള്ളവർക്ക് അവസരം

ഈ വർഷറത്തെ ഹജ്ജ് കർമ്മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിംഗ് ലിസ്റ്റ്റ്റില്‍ ഉൾപ്പെട്ട വെയ്റ്റിംഗ് ലിസ്റ്റ് ക്രമ നമ്പര്‍ 1171 മുതൽ 1412 വരെയുള്ള അപേക്ഷകർക്ക് കൂടി ഹജ്ജിന് അവസരം ലഭിച്ചു.

 

പുതുതായി തെരെഞ്ഞെടുക്കപ്പെട്ടവര്‍ ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറന്സ് നമ്പര്‍ രേഖപ്പെടുത്തിയ പെയ്മെന്റ് സ്ലിപ് ഉപയോഗിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ ഓരോ അപേക്ഷകരുടെയും എംബാർക്കേഷൻ പോയിന്റ് അടിസ്ഥാനത്തിൽ പണമടക്കേണ്ടതാണ്.

എമ്പാർക്കേഷൻ പോയിന്റ്, അടക്കാനുള്ള തുക
(ഒരാൾക്ക്)

കോഴിക്കോട് 3,53,313 രൂപ
കൊച്ചി 3,53,967 രൂപ
കണ്ണൂർ 3,55,506 രൂപ

അപേക്ഷാ ഫോമിൽ ബലികർമ്മത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ,
ആ ഇനത്തിൽ 16,344/-രൂപ കൂടി അധികം അടക്കണം.

ഒർജിനൽ പാസ്‌പോർട്ട്, പാസ്‌പോർട്ട് സൈസ് ഫോട്ടോ (3.5×3.5 white Background) പണമടച്ച രശീതി, നിശ്ചിത ഫോറത്തിലുള്ള ഓരോ ഹാജിക്കും വേണ്ടിയുള്ള മെഡിക്കല്‍ സ്ക്രീനിംഗ് & ഫിറ്റ്നസ്സ് സർട്ടിഫിക്കറ്റ് (സർക്കാർ അലോപ്പതി ഡോക്ടർ പരിശോധിച്ചതാകണം), ഹജ്ജ് അപേക്ഷ ഫോം, അനുബന്ധ രേഖകൾ എന്നിവ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ 2023 മെയ് 31-നകം സമർപ്പി ക്കേണ്ടതാണ്. വിവരങ്ങൾക്ക് ഹജ്ജ് ട്രൈനർമാരുമായി ബന്ധപ്പെടാവുന്നതാണ്.
വെബ്‌സൈറ്റ്: hajcommittee.gov.in, keralahajcommittee.org.

error: Content is protected !!