മകളുടെ ഫോണിലേക്ക് അശ്ലീല സന്ദേശം, ഇരുചക്ര വാഹനം വാഗ്ദാനം ചെയ്ത് പീഡനം ; 15 കാരിയുടെ പിതാവിന്റെ പരാതിയില്‍ ബിജെപി നേതാവ് പിടിയില്‍

ചെന്നൈ ; 15 കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി സാമ്പത്തിക വിഭാഗം അധ്യക്ഷന്‍ എം.എസ്. ഷായെയാണ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. 15 കാരിയുടെ മൊബൈല്‍ ഫോണിലേക്ക് അശ്ലില സന്ദേശമയക്കുകയും ഇരുചക്ര വാഹനം വാങ്ങിത്തരാമെന്നു പറഞ്ഞ് മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിച്ചതായും പറഞ്ഞ് പിതാവ് നല്‍കി പരാതിയിലാണ് നടപടി. മധുര സൗത്ത് ഓള്‍ വിമന്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.

തന്റെ ഭാര്യയ്ക്ക് ഷായുമായി വിവാഹേതര ബന്ധമുണ്ടെന്നും മകളെ പീഡിപ്പിച്ച കാര്യം അറിയാമായിരുന്നുവെന്നും പരാതിയില്‍ ആരോപിച്ചു. തുടര്‍ന്ന് ഇയാളുടെ ഭാര്യയ്‌ക്കെതിരെയും ഷായ്ക്ക് എതിരെയും പൊലീസ് കേസെടുക്കുകയായിരുന്നു. വിശദ അന്വേഷണം നടത്താന്‍ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നിര്‍ദേശിച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ എം.എസ്. ഷാ കുറ്റക്കാരനാണെന്നു കണ്ടെത്തി. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

error: Content is protected !!