
തൃശ്ശൂര്‍ : സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തി കാല്‍ വഴുതി കയത്തില്‍ വീണ് യുവാവ് മരിച്ചു. തൃശ്ശൂര്‍ ഒരപ്പന്‍കെട്ട് വെള്ളച്ചാട്ടത്തിലെ കയത്തില്‍ അപകടത്തില്‍പ്പെട്ട് കൊല്ലങ്കോട് സ്വദേശിയായ കെ ആര്‍ രോഹിത് (20) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ ആറു പേരടങ്ങുന്ന സുഹൃത്തുക്കളുടെ സംഘം ഒരപ്പന്‍കെട്ട് സന്ദര്‍ശിക്കാന്‍ എത്തിയതായിരുന്നു. രോഹിതിനൊപ്പം കാല്‍ വഴുതി കയത്തില്‍ വീണ അമല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകട വിവരമറിഞ്ഞത്തിയ നാട്ടുകാരാണ് രോഹിത്തിനെ കയത്തില്‍ നിന്ന് പുറത്തെടുത്തത്.