
തിരൂരങ്ങാടി: മൂന്നിയൂർ പഞ്ചായത്തിൽ ഷിഗല്ല രോഗം ബാധിച്ച് ഒരു കുട്ടി മരണപ്പെട്ടതിനെ തുടർന്ന് തിരൂരങ്ങാടി മുൻസിപ്പാലിറ്റിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. തിരൂരങ്ങാടി മുൻസിപ്പാലിറ്റി ആരോഗ്യ വിഭാഗം, തിരൂരങ്ങാടി താലൂക്ക് ആശുപത്രി, നെടുവ ആരോഗ്യ കേന്ദ്രം തിരൂരങ്ങാടി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 7,8 തീയതികളിൽ താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ഡോക്ടർ പ്രഭുദാസിന്റെ നേതൃത്വത്തിൽ HI ഷീന മോൾ മാത്യു, JHI സുഭാഷ് ബാബു, തിരൂരങ്ങാടി മുൻസിപ്പാലിറ്റി, ഫുഡ് സേഫ്റ്റി ഓഫീസർമാരായ ഡോക്ടർ യമുന കുര്യൻ, മെറിൻ എൽസ ജോർജ്, JHI മാരായ പ്രശാന്ത്.വി, കിഷോർ പി വി, പ്രദീപ് കുമാർ പി, അബ്ദുറസാക്ക് പി മുൻസിപ്പാലിറ്റി ജെപി എച്ഛ് ൻ ശോഭ എന്നിവർ ഭക്ഷണ പാനീയ ഉൽപാദന വിതരണ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വെന്നിയൂർ, കാച്ചടി, കക്കാട്, ചെമ്മാട് സ്ഥലങ്ങളിലെ ഹോട്ടലുകൾ, മാർക്കറ്റ്, കൂൾബാറുകൾ, ചിക്കൻ സ്റ്റാളുകൾ, ഇറച്ചി കടകൾ, എന്നിവിടങ്ങളിൽ നിന്നും പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുക്കുകയും, ഫുഡ് സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കുകയും, പിടിചെടുത്തവ മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗം നശിപ്പിക്കുകയും ചെയ്തു. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും, മുൻസിപ്പാലിറ്റി പിഴയിടാക്കാൻ തീരുമാനിക്കുകയും ചെയ്തു.