Wednesday, August 27

ചെന്നൈയില്‍ കനത്ത മഴ ; രണ്ട് മരണം; 5000 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം മിഗ്‌ജോം ചുഴലിക്കാറ്റായി മാറിയതോടെ ചെന്നൈയില്‍ പ്രളയ സമാന സാഹചര്യം. ചെന്നൈ തീരത്തു നിന്ന് 150 കിലോമീറ്റര്‍ ദൂരത്താണ് ചുഴലിക്കാറ്റ് നിലവിലുള്ളത്. ഇതിന്റെ പ്രഭാവത്തില്‍ ഒരാഴ്ചയായി തുടരുന്ന മഴ ഇന്നലെ രാത്രിയോടെ ശക്തി പ്രാപിച്ചു. നഗരത്തിലെ ഭൂരിഭാഗം മേഖലകളും വെള്ളക്കെട്ടാണ്. ഇ.സി.ആറില്‍ മതില്‍ തകര്‍ന്നുവീണ് രണ്ട് അന്യസംസ്ഥാന തൊഴിലാളികള്‍ മരിച്ചു.വേലച്ചേരിയില്‍ കെട്ടിടം തകര്‍ന്നു വീണ് ആറു പേര്‍ക്ക് പരുക്ക്. അടയാറില്‍ മരം കടപുഴകി വീണ് ഒരാള്‍ക്കും പരുക്കേറ്റു. തമിഴ്‌നാട്ടില്‍ 5000 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു . നാളെയാണ് ചുഴലിക്കാറ്റ് ആന്ധ്രപ്രദേശില്‍ കര തൊടുക.

error: Content is protected !!