ഹയർസെക്കൻഡറി: മലബാറിനോടുള്ള നീതി നിഷേധം സർക്കാർ അവസാനിപ്പിക്കണം:വിസ്ഡം മണ്ഡലം ഓറിയന്റേഷൻ ക്യാമ്പ്


തലപ്പാറ : മലബാർ മേഖലയിലെ ഹയർസെക്കന്ററി പഠനത്തിനുള്ള സീറ്റുകളുടെ അപര്യാപ്തത പരിഹരിക്കുന്നതിനായി അഡീഷണൽ ബാച്ചുകൾ അനുവദിക്കുന്നതിന് പകരം പ്ലസ് ടു ക്ലാസുകളിൽ 65 കുട്ടികളെ കുത്തിനിറക്കാനുള്ള സർക്കാർ തീരുമാനം വിദ്യാർത്ഥികളോടും , മലബാർ മേഖലയോടും ചെയ്യുന്ന നീതി നിഷേധമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഏ ആർ നഗർ മണ്ഡലം ഓറിയന്റേഷൻ ക്യാമ്പ് അഭിപ്രായപ്പെട്ടു.

ഹയർ സെക്കന്ററി ക്ലാസുകളിൽ 40 മുതൽ 50 വരെ കുട്ടികളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന് നിർദ്ദേശിച്ച ലബ്ബ കമ്മീഷൻ റിപ്പോർട്ടിന്റെയും കാർത്തികേയൻ നായർ കമ്മിറ്റിയുടെയും നിർദ്ദേശങ്ങൾ ഗവൺമെൻറ് പൂർണ്ണമായും അവഗണിച്ചത് പ്രതിഷേധാർഹമാണ്.

തലപ്പാറ സലഫി മസ്ജിദ് കോൺഫ്രൻസ് ഹാളിൽ നടന്ന ക്യാമ്പിൽ ജില്ലാ ഭാരവാഹികളായ ബഷീർ കാടേങ്ങിൽ,
മുഹമ്മദാലി ചേളാരി,
മൻസൂർ തിരുരങ്ങാടി എന്നിവർ വിവിധ സെഷനുകളിൽ ക്ലാസ് എടുത്തു,

ആസിഫ് സ്വലാഹി അധ്യക്ഷം വഹിച്ചു,

അബ്ദുൽ ഗഫൂർ പുള്ളിശ്ശേരി,
ഫൈസൽ കാടേങ്ങിൽ, തുടങ്ങിയവർ പ്രസംഗിച്ചു,
ഫൈസൽ തലപ്പാറ സ്വാഗതവും, ജാബിർ സ്വലാഹി നന്ദിയും പറഞ്ഞു,
ചെങ്ങാനി, തോട്ടശ്ശേരിയറ, കുന്നുംപുറം, കൊളപ്പുറം, പുകയൂർ, തലപ്പാറ ശാഖകളിൽ നിന്നുള്ള എക്സിക്യൂട്ടീവ് മെമ്പർമാർ പങ്കെടുത്തു.

error: Content is protected !!