
പരപ്പനങ്ങാടി : വീട് കയറി സ്ത്രീകളെ അടക്കം അക്രമിച്ച കേസിൽ ബി.ജെ.പി കൗൺസിലറടക്കം 6 പേർക്ക് എസ് സി.,എസ് ടി ജില്ല കോടതി ശിക്ഷ വിധിച്ചു.
പരപ്പനങ്ങാടി അയോദ്ധ്യ നഗറിൽ 2019 ആഗസ്റ്റ് 31 നാണ് കേസിനാസ്പദമായ സംഭവം.
അയോദ്ധ്യ നഗറിലെ ഒ.എസ് കല്യാണിയുടെ വീട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയും, ജാതിയമായി ആക്ഷേപിചുന്നുമാണ് കേസ്.
പരപ്പനങ്ങാടി ബി.ജെ.പി മുൻസിപ്പൽ കൗൺസിലറായ ജയദേവൻ, മുൻ കൗൺസിലറും ബി.ജെ.പി നേതാവുമായ ഹരിദാസൻ , സുലോചന , രാമൻ, രഘു , ഷൈജു എന്നിവർക്കാണ് മഞ്ചേരി കോടതി അൻപതിനായിരം രൂപയും തടവ്ശിക്ഷയും വിധിച്ചത്.
നേരത്തെ 2007 മാർച്ച് 23 ന് പോപുലർ ഫ്രണ്ട് പ്രവർത്തകനായിരുന്ന ഹമീദ് പരപ്പനങ്ങാടിയെ കൊലപെടുത്താൻ ശ്രമിച്ച കേസിലും ആർ.എസ് എസ് പ്രവർത്തകനായ കൗൺസിലർ ജയദേവനെ ശിക്ഷിച്ചിരുന്നു. ഈ കേസ് അപ്പീലിലാണ്.