വീടിന്റെ ടെറസില്‍നിന്ന്‌ വീണ്‌ പരിക്കേറ്റ വീട്ടമ്മ മരിച്ചു

തിരൂരങ്ങാടി: വീടിന്റെ ടെറസില്‍നിന്ന്‌ വീണ്‌ പരിക്കേറ്റ്‌ ചികിത്സയിലായിരുന്ന സ്‌ത്രീ മരിച്ചു. പന്താരങ്ങാടി പതിനാറുങ്ങല്‍ ആണിത്തറയിലെ കാട്ടില്‍ സൈനബ(58)യാണ്‌ മരിച്ചത്‌.
കഴിഞ്ഞ 19ന്‌ വിറക്‌ എടുക്കുന്നതിനായി ഇവരുടെ വീടിന്റെ ടെറസില്‍ കയറിയതിനിടെയാണ്‌ താഴേക്ക്‌ വീണത്‌. പരിക്കേറ്റ്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെ ശനിയാഴ്‌ചയാണ്‌ മരിച്ചത്‌.

തിരൂരങ്ങാടി പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തി. നടത്തി. മെഡിക്കല്‍ കോളേജില്‍നിന്ന്‌ പോസ്‌റ്റുമോർട്ടം നടത്തി.

ഭർത്താവ്‌: അഹമ്മദ്‌. മക്കള്‍: നൂറുദ്ദീന്‍, ഌസൈബ, താഹിറ, നൂർജഹാന്‍, ഷഹ്‌ല.

error: Content is protected !!