കൊച്ചി: ഭാര്യക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്നാരോപിച്ച് യുവതിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. വാഴക്കുളം ചെമ്ബറക്കി നാലു സെന്റ്കോളനി പാറക്കാട്ടുമോളം വീട്ടില്‍ അനുമോളെയാണ് (26) കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഏഴിപ്രം കൈപ്പൂരിക്കര മുല്ലപ്പള്ളിത്തടം വീട്ടില്‍ രജീഷിനെ (31) യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അനുമോളുടെ നാലു സെന്റ് കോളനിയിലെ വീട്ടില്‍വെച്ചാണ് അനുമോളുടെ അച്ഛന്‍ രവിയും അമ്മ അംബികയും ജോലിക്ക് പോയ സമയം ചുറ്റിക കൊണ്ട് തലയ്ക്കടിച്ച ശേഷം കഴുത്തില്‍ വെട്ടിയത്. മാതാപിതാക്കള്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് മുറിവേറ്റ നിലയില്‍ അനുമോളെ കണ്ടെത്തിയത്. അനുമോളെ ഉടന്‍ തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പെയിന്റിങ് തൊഴിലാളിയാണ് രജീഷും അനുമോളും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അടുത്തകാലത്തായി ഇരുവരും തമ്മില്‍ വഴക്ക് പതിവായതോടെ അനുമോള്‍ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു. ബന്ധുക്കള്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചെങ്കിലും വീണ്ടും ഇരുവരും തമ്മിലുള്ള ബന്ധം വഷളായി.