തിരൂരങ്ങാടി : മുസ് തഫയുടെ താജ് മഹൽ ആഗ്രയിെലെ താജ് മഹലിനെയും വെല്ലും
തിരൂരങ്ങാടി : ഇത് താജ് മഹൽ തന്ന , എന്ന് ആരും പറയും മുസ്തഫയുടെ കരവിരുതിൽ രൂപപ്പെട്ടത് ഒന്നൊന്നര താജ് മഹൽ തന്നെ !. തിരൂരങ്ങാടി സ്വദേശി മനരിക്കൽ മുസ്തഫയാണ് ആഗ്രയിലെ താജ് മഹലെന്ന പ്രേമ കുടീരമെന്ന് തോന്നിക്കും വിധത്തിലുള്ള മന്ദിരം നിർമിച്ചിട്ടുളളത്.
തിരൂരങ്ങാടി സ്വദേശിയായ മുസ്തഫ താമസിക്കുന്ന താഴെ കൊളപ്പുറത്തെ വാടക വീടിന് സമീപത്തെ വീട്ടുമുറ്റത്താണ് ഇത് നിർമിച്ചിട്ടുള്ളത്. മൾട്ടി വുഡ്, സെൽഫി സ്കൂർ , പശ എന്നിവ ഉപേയോഗിച്ച് ഉണ്ടാക്കിയ താജ് മഹലിൽ രാത്രി സമയങ്ങളിൽ വിവിധ വർണങ്ങളിലുള്ള എൽ ഇ ഡി ബൾബുകൾ കത്തി പ്രകാശിക്കും. മാത്രമല്ല, താജ്മഹലിന്റെ ചരിത്രം പറയുന്ന ഓഡിയോ സന്ദേശവും ഇതോടൊപ്പം ഉണ്ടെന്നതാണ് പ്രത്യേകത. ആഗ്രയിെലെ താജ് മഹൽ നേരിട്ട് കണ്ടിട്ടുണ്ടെങ്കിലും യൂറ്റൂബിൽ നിന്ന് സർച്ച് ചെയ്താണ് ഇതി
ന്റെ രൂപകൽപനകൾ ചെയ്തിട്ടുള്ളത്.
ഇതിന്റെ സാധന സാമഗ്രികൾക്ക് മാത്രം അര ലക്ഷം രൂപയോളം ചെലവായിട്ടുണ്ട്. ഓട്ടോ ഡ്രൈവറായ മുസ്തഫ ഇതിനിടയിൽ കിട്ടുന്ന ഒഴിവ് വേള ഉപയോഗപ്പെടുത്തിയാണ് താജ് മഹൽ നിർമിച്ചത്.
മൂന്നു വർഷം
കൊണ്ടാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്. ഇത് കാണാനും മുമ്പിൽ നിന്ന് ഫോട്ടോയെടുക്കാനും ആളുകൾ കുടുംബസമേതം വന്നു കൊണ്ടിരിക്കുകയാണ്. ഇതിന് മുമ്പ് ഒരു വീടും , കാളവണ്ടിയും നിർമിച്ചിട്ടുണ്ട്.
നാലാം ക്ലാസ് വരേ പഠിച്ചിട്ടുള്ള മുസ്തഫ 12 വർഷത്തോളം യു എ ഇയിലായിരുന്നു.
ആവശ്യക്കാർ വന്നാൽ ഈ താജ് മഹൽ വിൽക്കാനാണ് തീരുമാനമെന്ന് മുസ്തഫ പറഞ്ഞു.