സൗജന്യ കമ്പ്യൂട്ടർ ഹാർഡ്‌വെയർ കോഴ്‌സ്
എൽ.ബി.എസ് സെന്ററിന്റെ മഞ്ചേരി ഉപകേന്ദ്രത്തിൽ ഒരു വർഷം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാർഥികൾക്ക് സ്റ്റൈപെന്റോടുകൂടിയുള്ള സൗജന്യ പരിശീലനം ലഭിക്കും.
താൽപര്യമുള്ളവർ സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി നേരിട്ട് എൽ. ബി. എസ് സബ് സെന്റർ, ഐ.ജിബി.ടി ബസ് സ്റ്റാൻഡ്, കച്ചേരിപ്പടി എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 0483 2764674.
———–
പോത്തുക്കുട്ടി പരിപാലനത്തില്‍ സൗജന്യ പരിശീലനം
ആതവനാട് മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തിൽ നവംബർ 25ന് ‘പോത്തുക്കുട്ടി പരിപാലനം’ എന്ന വിഷയത്തിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍ 0494 2962296 എന്ന നമ്പറിൽ വിളിച്ച് രജിസ്റ്റർ ചെയ്യണം.
——-
മൾട്ടി പർപ്പസ് വർക്കർ നിയമനം
നാഷണൽ ആയുഷ് മിഷൻ മലപ്പുറം ജില്ലയിലെ വിവിധ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്റുകളിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ മൾട്ടി പർപ്പസ് വർക്കർമാരെ നിയമിക്കുന്നു. പ്രായം പരമാവധി 40 വയസ്സ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ നവംബർ 30ന് ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസിൽ രാവിലെ പത്തിന് അഭിമുഖത്തിനായി ഹാജരാവണം. കൂടുതൽ വിവരങ്ങൾ www.arogyakeralam.gov.in/www.nam.kerala.gov.in/ എന്ന വെബ് സൈറ്റിലുണ്ട്.
———-
ലേലം ചെയ്യും
മലപ്പുറം കുടുംബ കോടതിയുടെ വാറൻറ് പ്രകാരം മേലാറ്റൂർ വില്ലേജിലെ ചെമ്മാണിയോട് ദേശം, സർവേ നമ്പർ: 259/1ൽപ്പെട്ട 0.0223 ഹെക്ടർ ഭൂമി ഡിസംബർ 21ന് രാവിലെ 11ന് മേലാറ്റൂർ വില്ലേജ് ഓഫീസിൽ വെച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് പെരിന്തൽമണ്ണ തഹസിൽദാർ അറിയിച്ചു.
———
ഷോർട്ട്ഫിലിം മത്സരം
യുവജനങ്ങളെ ബാധിക്കുന്ന സാമൂഹിക വിപത്തുകൾക്കെതിരെ ബോധവത്കരണം ശക്തിപ്പെടുത്തുകയെന്ന് ലക്ഷ്യവുമായി സംസ്ഥാന യുവജന കമ്മീഷൻ ഷോർട്ട്ഫിലിം മത്സരം സംഘടിപ്പിക്കുന്നു. യുവജനങ്ങളുടെ മാനസികാരോഗ്യവും ശാരീരിക ക്ഷമതയും വളർത്തുന്ന പ്രമേയങ്ങൾ ഉൾകൊള്ളുന്നതും യുവതലമുറയ്ക്കിടയിൽ വർധിച്ചുവരുന്ന മദ്യപാനാസക്തി, ലഹരി ഉപയോഗം, ഓൺലൈൻ തട്ടിപ്പുകൾ, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയ്‌ക്കെതിരെ സാമൂഹിക ജാഗ്രത ഉണർത്തുന്നതുമായ ഷോർട്ട്ഫിലിമുകളാണ് മത്സരത്തിനായി പരിഗണിക്കുന്നത്. ഒന്നാം സ്ഥാനം, രണ്ടാം സ്ഥാനം, മൂന്നാം സ്ഥാനം എന്നിവയ്ക്ക് യഥാക്രമം 20000, 15000, 10000 രൂപ സമ്മാന തുകയായി ലഭിക്കും. ഷോർട്ട് ഫിലിമിന്റെ ദൈർഘ്യം 10 മിനിറ്റിൽ കവിയരുത്. മത്സര വിഭാഗത്തിലേക്ക് അയക്കുന്ന ഷോർട്ട് ഫിലിം പെൻഡ്രൈവിലാക്കി സംവിധായകന്റെ പൂർണ്ണ മേൽവിലാസം സഹിതം ഡിസംബർ 20ന് മുമ്പ് വികാസ് ഭവനിലുള്ള കമ്മീഷൻ ഓഫീസിൽ തപാൽ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33), നേരിട്ടോ നൽകണം. ഫോൺ: 0471 2308630.
——–
ക്വട്ടേഷൻ ക്ഷണിച്ചു
ക്ഷീരവികസന വകുപ്പിന്റെ 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി മലപ്പുറം ക്വാളിറ്റി കൺട്രോൾ ലാബിലേക്ക് അനലൈസർ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. നവംബർ 30ന് വൈകീട്ട് മൂന്നിനുള്ളിൽ ക്വട്ടേഷനുകൾ സമർപ്പിക്കണം. ഫോൺ: 0483 2734943.
———–
സബ് എഡിറ്റർ നിയമനം
തൃശൂർ ജില്ലയിലെ ഒരു അർധസർക്കാർ സ്ഥാപനത്തിൽ സബ് എഡിറ്റർ തസ്തികയിൽ ഈഴവ /തിയ്യ /ബില്ലവ വിഭാഗത്തിന് സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 56500-118100) നിലവിലുണ്ട്. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും 55 ശതമാനം മാർക്കോടെ ഇംഗ്ലീഷ് അല്ലെങ്കിൽ മലയാളത്തിൽ ബിരുദാനന്തര ബിരുദം, മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ ബിരുദം അല്ലങ്കിൽ ഡിപ്ലോമ, എഡിറ്റിങ്/ പ്രൂഫ് റീഡിങ്/ഡി.ടി.പി/പേജ് ലേഔട്ട് ആൻഡ് പബ്ലിഷിങ് ഓഫ് ബുക്ക് എന്നീ മേഖലകളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പ്രായപരിധി 18-36 (ഇളവുകൾ അനുവദനീയം). സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ മറ്റു വിഭാഗങ്ങളെയും ഓപ്പൺ വിഭാഗത്തിനെയും പരിഗണിക്കും. താല്‍പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ രണ്ടിന് മുൻപ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‍മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണം.
—————
ഗതാഗതം നിരോധിച്ചു
പാലക്കാട്-മോങ്ങം റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ ഇന്ന് (നവംബർ 22) മുതൽ പ്രവൃത്തി തീരുന്നത് വരെ ഭാഗികമായി ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ കിഴിശ്ശേരി-പൂക്കൊളുത്തൂർ-മോങ്ങം റോഡിലൂടെ തിരിഞ്ഞുപോകണമെന്ന് എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.
==———-
അപേക്ഷ ക്ഷണിച്ചു
അരീക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി.ക്ക് കീഴിൽ കേന്ദ്ര സർക്കാർ അംഗീകാരത്തോടെ ഒരു വർഷത്തെ ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റ് ആൻഡ് ടിക്കറ്റിങ് കൺസൾട്ടന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു/ ബിരുദം. താത്പര്യമുള്ളവർ നേരിട്ട് എത്തണം. ഫോൺ നമ്പർ: 8301830093, 9188080074.