ചങ്ങരംകുളത്ത് സഹോരങ്ങളായ കുട്ടികൾ കുളത്തിൽ മുങ്ങിമരിച്ചു

ചങ്ങരംകുളം : സഹോദരങ്ങളായ രണ്ടു കുട്ടികൾ കുളത്തിൽ വീണു മരിച്ചു. ചങ്ങരംകുളം ചിറവല്ലൂരിൽ സഹോദരങ്ങളായ രണ്ടു കുട്ടികൾ കുളത്തിൽ വീണു മരിച്ചു.

ചിറവല്ലൂർ തെക്കുമുറി കൂരിക്കാട് പുല്ലൂണിയൽ ജാസിമിൻ്റെയും റംഷിയുടെയും മക്കളായ ജിഹാദ് ( 9 )
മുഹമ്മദ് ( 7 ) എന്നീ കുട്ടികളാണ് മരണപ്പെട്ടത്.
ഇന്ന് വൈകുന്നേരം വല്യുപ്പയുമായി പാടത്തേക്ക് പോയതായിരുന്നു കുട്ടികൾ. ഇതിനിടയിൽ കാൽ വഴുതി കുട്ടികൾ കുളത്തിൽ വീഴുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി കുട്ടികളെ ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

error: Content is protected !!