തിരൂരിൽ ബസും ബൈക്കും കൂട്ടിയിടിച്ച് വള്ളിക്കുന്ന് സ്വദേശി മരിച്ചു

തിരൂർ : ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. വള്ളിക്കുന്ന് അത്താണിക്കൽ സ്വദേശി ടി.വി.വിമിത്ത് (33)ആണ് മരിച്ചത്. താഴെപ്പാലം ബൈപ്പാസ് റോഡിൽ റെയിൽവേക്ക് സമീപം വെച്ച് ഇന്ന് രാവിലെയാണ് അപകടം. തിരൂർ – താനൂർ റൂട്ടിലോടുന്ന റംസാൻ എന്ന സ്വകാര്യബസും ബൈക്കും ആണ് അപകടത്തിൽ പെട്ടത്. ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റ് കോട്ടക്കൽ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിൽ ഇരിക്കേ വൈകുന്നേരം മരണപ്പെട്ടു.

error: Content is protected !!