Sunday, December 21

തിരൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

തിരൂര്‍ : പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചമ്രവട്ടം കാമ്പിലവളപ്പില്‍ സക്കീര്‍ ഹുസൈന്റെ മകന്‍ ഫവാസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പുറത്തൂര്‍ ഹൈസ്‌ക്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ചമ്രവട്ടം ജുമാ മസ്ജിദില്‍ കബറടക്കി.

error: Content is protected !!