വിവിധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിൽ മെഡിക്കൽ ഓഫീസർ, ക്ലർക്ക്, ഗസ്റ്റ് ലക്ചർ ഒഴിവുകൾ

കോട്ടക്കൽ വനിതാ പോളിയിൽ നിയമനം

കോട്ടക്കൽ ഗവ. വനിതാ പോളിടെക്‌നിക്ക് കോളേജിൽ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ബ്രാഞ്ചിലേക്ക് ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ, ഗസ്റ്റ്‌ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനീയറിങ് എന്നീ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഗസ്റ്റ്‌ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനീയറിങ് തസ്തികയിലേക്ക് ഒന്നാം ക്ലാസ്സ് റഗുലർ ബി.ടെക്ക് ഇൻ മെക്കാനിക്കൽ എൻജിനീയറിങ് (അധ്യാപക പ്രവൃത്തി പരിചയം അഭികാമ്യം) ആണ് യോഗ്യത. ട്രേഡ് ഇൻസ്ട്രക്ടർ, ട്രേഡ്‌സ്മാൻ എന്നീ തസ്തികയിലേക്ക് റഗുലർ ഐ.ടി.ഐ/കെ.ജി.സി.ഇ/ടി.എച്ച്.എസ്.എൽ.സി എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ നാലിന് രാവിലെ 9.30ന് കോളേജ് ഓഫീസിൽ വച്ച് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ഫോൺ: 0483 2750790.

ഗസ്റ്റ് അധ്യാപക നിയമനം

കുറ്റിപ്പുറം ഗവ. ടെക്‌നിക്കൽ ഹൈസ്‌കൂളിന് കീഴിൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ് സെന്ററിൽ ഇംഗ്ലീഷ് ആൻഡ് വർക്ക് പ്ലേസ് സ്‌കിൽ പഠിപ്പിക്കാൻ ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഇംഗ്ലീഷ് വിഷയത്തിൽ ബിരുദാനന്തര ബിരുദവും ബി.എഡ്, സെറ്റ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകൾ സഹിതം സെപ്റ്റംബർ 29ന് രാവിലെ പത്തിന് ഓഫീസിൽ ഹാജരാകണം. ഫോൺ: 0494 2608692.

ക്ലാർക്ക് നിയമനം

മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിൽ ദിവസ വേതനാടിസ്ഥാനത്തിൽ ക്ലാർക്കിനെ നിയമിക്കുന്നു. കായിക താരങ്ങൾക്ക് മുൻഗണനയുണ്ട്. അംഗീകൃത സർവ്വകലാശാല ബിരുദം, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ ആറു മാസത്തിൽ കുറയാതെയുള്ള കാലയളവിൽ പഠിച്ച് നേടിയ കമ്പ്യൂട്ടർ പരിജ്ഞാന സർട്ടിഫിക്കറ്റ് (മലയാളം, ഇംഗ്ലീഷ് ടൈപ്പിങ്) എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. നിയമാനുസൃതമായ പ്രായ പരിധി ബാധകമായിരിക്കും. അപേക്ഷകർ ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഒക്ടോബർ നാലിന് വൈകീട്ട് അഞ്ചിന് മുമ്പായി മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ, സിവിൽ സ്റ്റേഷൻ, മലപ്പുറം -676505 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. കായികതാരങ്ങൾ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഫോൺ: 0483 2734701.

മെഡിക്കൽ ഓഫീസർ നിയമനം: പേര് രജിസ്റ്റർ ചെയ്യണം

സർക്കാർ ആരോഗ്യകേന്ദ്രങ്ങൾ, ഹെൽത്ത് ആൻഡ് വെൽനെസ്സ് സെൻറർ എന്നിവിടങ്ങളിലെ മെഡിക്കൽ ഓഫീസർ താത്കാലിക ഒഴിവുകളിലേക്ക് പരിഗണിക്കാൻ താത്പര്യമുള്ള എം.ബി.ബി.എസ് ബിരുദവും കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 30നുള്ളിൽ ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

error: Content is protected !!