
പൊന്നാനി : പൊന്നാനി നിളയോര പാതയുടെയും ഹാര്‍ബര്‍ പാലത്തിന്റെയും ഉദ്ഘാടനത്തോടനുബന്ധിച്ച് എ.വി ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്വാഗത സംഘം രൂപീകരണ യോഗം ചേര്‍ന്നു. പി. നന്ദകുമാര്‍ എം.എല്‍.എ രക്ഷാധികാരിയും നഗരസഭാ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം ചെയര്‍മാനായും റോഡ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയറെ കണ്‍വീനറായും തിരെഞ്ഞെടുത്തു.
പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭാ അധ്യക്ഷന്‍ ശിവദാസ് ആറ്റുപുറം, ഉപാധ്യക്ഷ ബിന്ദു സിദ്ധാര്‍ത്ഥന്‍, കെ.ആര്‍.എഫ്.ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ ലിയ, റോഡ്സ് വിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മനീഷ, യു.എല്‍.സി.സി പ്രതിനിധി അമീന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു. ഏപ്രില്‍ 25ന് വൈകീട്ട് അഞ്ചിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസാണ് പൊന്നാനി നിളയോരപാതയുടെയും ഹാര്‍ബര്‍ പാലത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുന്നത്. പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷനാവും.