സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വര്‍ധനവ് ; ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടായിരം കവിഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് കേസുകളില്‍ വര്‍ധനവ്. നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടായിരു കവിഞ്ഞതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക് പുറത്തുവന്നതിലൂടെ ലഭിക്കുന്ന വിവരം. ഇന്നലെ മാത്രം സംസ്ഥാനത്ത് 292 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്നലെ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരിച്ചതും കേരളത്തിലാണ്. കേരളത്തിലെ കൊവിഡ് കേസുകള്‍ ഓരോ ദിവസവും ഉയര്‍ന്നുവരുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പറയുന്നു. തിങ്കളാഴ്ച 115 പേര്‍ക്ക് കോവിഡ് ബാധിച്ചതില്‍ നിന്നാണ് ഇന്നലെ 292 പേര്‍ക്ക് കൂടി ബാധിച്ചതായി റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 2041 ആയി ഉയര്‍ന്നു.

കൊവിഡിന്റെ ജെഎന്‍1 ഉപവകഭേദം കേരളത്തില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ കേസുകളില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. തിങ്കളാഴ്ച കേരളത്തില്‍ ആക്ടീവ് കേസുകള്‍ 1749 ആയിരുന്നതാണ് ചൊവ്വാഴ്ച 2041 ആയി ഉയര്‍ന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പരിശോധന നടക്കുന്ന സ്ഥലമാണ് കേരളം. ഇതിനാലാണ് ഇവിടെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്നാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ വിശദീകരണം. രോഗലക്ഷണമുള്ളവരെ ഉള്‍പ്പെടെ കൂടുതലായി പരിശോധന നടത്തിയതിനാലുള്ള സ്വഭാവിക വര്‍ധനവാണിതെന്നും ആശങ്ക വേണ്ടെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്.

error: Content is protected !!