വേങ്ങര : വര്‍ധിപ്പിച്ച കെട്ടിട നികുതിയും, പെര്‍മിറ്റ് ഫീസും അടിയന്തിരമായി പിന്‍വലിച്ച് ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി. കെട്ടിട നികുതി, പെര്‍മിറ്റ് ഫീസ് ഇനങ്ങളില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന അധിക വര്‍ദ്ധന മാനദണ്ഡങ്ങള്‍ക്ക് വിധേയമല്ലാത്തതും, പൊതുജനത്തിന് അധിക ബാധ്യത അടിച്ചേല്‍പ്പിക്കുന്നതാണ് പ്രമേയത്തില്‍ പറഞ്ഞു.
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതി ബോഡ് മീറ്റിംഗ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഹസീന തയ്യില്‍ അവതരിപ്പിച്ച പ്രമേയം വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കെ പി സരോജിനി പിന്താങ്ങി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റഹിയാനത്ത് തയ്യില്‍, മെമ്പര്‍മാരായ ഫാത്തിമ നജ്‌ല, ഫാത്തിമ സഹ്ല, കെകെ ഹംസ, സുബ്രഹ്‌മണ്യന്‍ കാളങ്ങാടന്‍, ഹാജറ ആക്കപറമ്പന്‍, സലീന എടക്കണ്ടന്‍, സോഫിയ പിപി, നുസൈബ നെടുബള്ളി, റഫീക്ക് സികെ, അനൂബ് കുമാര്‍, സികെ അഹമ്മദ്, ശങ്കരന്‍ ചാലില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.