ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; തിലക് വര്‍മ ടീമില്‍; സഞ്ജു സാംസണ്‍ റിസര്‍വ് താരം, കെഎല്‍ രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തി

ന്യൂഡല്‍ഹി: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയില്ലെങ്കിലും റിസര്‍വ് താരമായി ഉള്‍പ്പെടുത്തി. പരിക്കേറ്റ് ദീര്‍ഘകാലമായി ടീമിന് പുറത്തായിരുന്ന കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ഉള്‍പ്പെടുത്തി. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരും ടീമില്‍ ഇടം നേടി. വിന്‍ഡീസിനെതിരായ ടി 20 പരമ്പരയില്‍ മിന്നും പ്രകടനത്തിലൂടെ ശ്രദ്ധേയനായ തിലക് വര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി.

പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷം പുറത്തായിരുന്ന പേസര്‍ ജസ്പ്രീത് ബുമ്ര ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും പേസര്‍മാരായി മടങ്ങിയെത്തി. വിന്‍ഡീസില്‍ തിളങ്ങിയ മുകേഷ് കുമാര്‍ പുറത്തായപ്പോള്‍ അയര്‍ലന്‍ഡിനെതിരെ തിളങ്ങിയ പ്രസിദ്ധ് കൃഷ്ണ നാലാം പേസറായി ടീമിലെത്തി.സ്പിന്നര്‍മാരായി അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവും രവീന്ദ്ര ജഡേജയും സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ യുസ്വേന്ദ്ര ചാഹല്‍ വീണ്ടും പുറത്തായി.

വിന്‍ഡീസില്‍ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകളില്‍ അരങ്ങേറി അപൂര്‍വനേട്ടം സ്വന്തമാക്കുകയും മികച്ച പ്രകടനം രാഴ്ചവെക്കുകയും ചെയ്‌തെങ്കിലും ബുമ്രയും ഷമിയും സിറാജും നയിക്കുന്ന പേസ് പടയില്‍ മുകേഷ് കുമാറിന് ഇടം നേടാനായില്ല. അയര്‍ലന്‍ഡില്‍ തിളങ്ങിയ പ്രസിദ്ധ് കൃഷ്ണ നാലാം പേസറായി ടീമിലെത്തി

ഇന്ത്യന്‍ ടീം- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ. റിസര്‍വ് താരം – സഞ്ജു സാംസണ്‍

ഈ മാസം 30ന് പാക്കിസ്ഥാന്‍-നേപ്പാള്‍ മത്സരത്തോടെ തുടങ്ങുന്ന ഏഷ്യാ കപ്പില്‍ സെപ്റ്റംബര്‍ രണ്ടിന് പാക്കിസ്ഥാനെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. ശ്രീലങ്കയിലെ കാന്‍ഡിയാണ് ഇന്ത്യ-പാക് മത്സരത്തിന് വേദിയാവുക. ഒക്ടോബര്‍ അഞ്ചിന് മുമ്പ് തുടങ്ങുന്ന ഏകദിന ലോകകപ്പിനു മുമ്പ് ഇന്ത്യക്ക് ടീം ഒരുക്കാന്‍ ലഭിക്കുന്ന അവസാന അവസരമാണ് ഏഷ്യാ കപ്പ്. ഇതിനുശേഷം സെപ്റ്റംബറില്‍ ഓസ്‌ട്രേലിയക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ലോകകപ്പിനു മുമ്പുള്ള ഇന്ത്യയുടെ അവസാന പരമ്പര.

error: Content is protected !!