പകർച്ച വ്യാധി; പ്രതിരോധം ഊർജ്ജിതമാക്കി തിരൂരങ്ങാടി നഗരസഭ

തിരൂരങ്ങാടി : അഞ്ചാം പനി, മഞ്ഞപ്പിത്തം,
ഛർദി, അതിസാരം, തുടങ്ങിയ പകർച്ച വ്യാധികൾ പടരുന്നതിനെ കരുതിയിരിക്കാനും പ്രതിരോധിക്കാനും ജനങ്ങളെ ബോധവത്കരിക്കുന്നതിനായി തിരൂരങ്ങാടി നഗരസഭയുടെയും ആരോഗ്യ വിഭാഗത്തിന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട മൈക്ക് വാഹന പ്രചരണത്തിന്റെ ഉത്ഘാടനം ചെയർമാൻ കെപി മുഹമ്മദ്‌ കുട്ടി നഗരസഭ ഓഫീസ് പരിസരത്ത് നിർവ്വഹിച്ചു.
രണ്ട് ദിവസങ്ങളിലായി ഈ വാഹനം JHI അബ്ദുൽറസാഖിന്റെ നേതൃത്വത്തിൽ നഗരസഭയുടെ മുഴുവൻ ഉൾ പ്രദേശങ്ങളിലും പ്രചരണം നടത്തും.
കഴിഞ്ഞ ദിവസം നഗരസഭയിലെ മുഴുവൻ ഹോട്ടൽ, ബേക്കറി, കോഫീഷോപ്, കഫ്തീരിയ, ഫാസ്റ്റ് ഫുഡ് തുടങ്ങി ഭക്ഷണം വിൽക്കുന്ന സ്ഥാപന ഉടമകളുടെയും, സ്‌കൂളുകളിലെ പ്രധാനധ്യാപകർ, പി ടി എ, പ്രതിനിധികൾ എന്നിവരുടെയും പ്രത്യേക യോഗങ്ങൾ ചെരുകയും പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയുംചെയ്തിരുന്നു.
കഴിഞ്ഞ ദിവസങ്ങളിൽ നഗരസഭയുടെ വ്യത്യസ്ഥ ഭാഗങ്ങളിൽ പഞ്ഞപ്പിത്തം കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിരോധവും ബോധവൽക്കരണവും ഊർജ്ജിതമാക്കാൻ നഗരസഭയിൽ ചേർന്ന കൗൺസിലർമാരുടെയും ആരോഗ്യ ഉദ്യോഗസ്ഥരുടെയുംഅവലോകന യോഗത്തിൽ തീരുമാനിച്ചിരുന്നു.
ഇതിന്റെ ഭാഗമായാണ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്.

നഗരസഭ ആരോഗ്യ കാര്യ ചെയർമാൻ സിപി ഇസ്‌മായിലിന്റെ അധ്യക്ഷതയിൽ ചേർന്ന വ്യത്യസ്ത പരിപാടികളിൽ ഡെപ്യൂട്ടി ചെയർ പേഴ്സൺ സിപി സുഹ്‌റബി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇക്ബാൽ കല്ലുങ്ങൽ, എം. സുജിനി, ഇ പി. ബാവ, വഹീദ ചെമ്പ, കൗൺസിലർമാർ,
ആശുപത്രി സൂപ്രണ്ട് ഡോ :പ്രഭുദാസ്, നെടുവ ഹെൽത്ത് സൂപ്പർ വൈസർ ഹരിദാസ് HI മാരായ ബീന, ഷീനമോൾ, JHI മാരായ പ്രശാന്ത്, അബ്ദുൽ റസാഖ്, സന്തോഷ് എന്നിവർ സംസാരിച്ചു.

error: Content is protected !!